ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ ക​ർ​ഷ​ക​ർ രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ഒ​ന്നി​ക്ക​ണം: മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി
Tuesday, September 10, 2024 1:46 AM IST
ചി​റ്റൂ​ർ: രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ക​ർ​ഷ​ക​ർ സം​ഘ​ടി​ത​മാ​വേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി കെ ​കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. കി​സാ​ൻ സ​ഭ പാ​ല​ക്കാ​ട് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ചി​റ്റൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച അ​ന്ത​ർ സം​സ്ഥാ​ന ന​ദീ​ജ​ല ക​രാ​റു​ക​ളും കേ​ര​ള​വും എ​ന്ന വി​ഷ​യ​ത്തിെ​ലെ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​റ​മ്പി​ക്കു​ളം ആ​ളി​യാ​ർ ക​രാ​ർ വി​ഷ​യ​ത്തി​ൽ ത​മി​ഴ്നാ​ടി​ന്റെ​ത് ന​ഗ്ന​മാ​യ ക​രാ​ർ ലം​ഘ​ന​മാ​ണ്. മാ​റി​വ​രു​ന്ന സ​ർ​ക്കാ​റു​ക​ൾ ക​രാ​ർ പു​തു​ക്കു​ന്ന​തി​നോ കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മാ​യ ജ​ലം നേ​ടി​യെ​ടു​ക്കു​ന്ന​തി​നും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പ​റ​മ്പി​ക്കു​ളം ആ​ളി​യാ​ർ ക​രാ​ർ വി​ഷ​യ​ത്തി​ലും സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും രാ​ഷ്ട്രീ​യ ഭേ​ദം മ​റ​ന്ന് ക​ർ​ഷ​ക​ർ ഒ​ന്നി​ക്ക​ണം എ​ന്നും മ​ന്ത്രി കെ ​കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു.

റി​ട്ട. ​ഇ​റി​ഗേ​ഷ​ൻ എ​ൻ​ജി​നീ​യ​ർ പി ​.എം.വൈ. ​മ​ൻ​സൂ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കി​സാ​ൻ സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി പൊ​റ്റ​ശേരി മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കി​സാ​ൻ സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ .എ​സ്. ശി​വ​ദാ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഷാ​ജ​ഹാ​ൻ, എ​ൻ.ജി. ​മു​ര​ളീ​ധ​ര​ൻ നാ​യ​ർ, കെ.​കെ. ഹ​രി​പ്ര​കാ​ശ്, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​രാ​മ​ച​ന്ദ്ര​ൻ, കെ.എ​ൻ. മോ​ഹ​ന​ൻ, അ​ശോ​ക​ൻ, മു​ഹ​മ്മ​ദ് മൂ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു..