ശി​രു​വാ​ണി ഇ​ക്കോ ടൂ​റി​സം പു​ന​രാ​രം​ഭി​ക്കു​ന്നു
Monday, September 9, 2024 1:35 AM IST
മ​ണ്ണാ​ർ​ക്കാ​ട്: വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ന്ന ശി​രു​വാ​ണി ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്കു​വാ​ൻ തീ​രു​മാ​നം. 2018- 2019 വ​ർ​ഷ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലിലും ഉ​രു​ൾ​പൊ​ട്ട​ലി​നെ​യും തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ച ശി​രു​വാ​ണി ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യാ​ണ് പു​ന​രാ​രം​ഭി​ക്കു​വാ​ൻ നീ​ക്കം ആ​യ​ത്. വ​ന​വി​ക​സ​ന ഏ​ജ​ൻ​സി എ​ക്സി​ക്യൂട്ടീവ് യോ​ഗമാണ് തീ​രു​മാ​നം എടുത്തത്.

ഇ​ത് സം​ബ​ന്ധി​ച്ച് ഡി​വി​ഷ​ൻ ത​ലത്തി​ൽ ത​യ്യാ​റാ​ക്കി​യ വി​ശ​ദ​മാ​യ പ്രൊ​പ്പോ​സ​ൽ അ​നു​മ​തി​ക്കാ​യി ഈ​സ്റ്റേ​ൺ സ​ർ​ക്കി​ൾ ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ​ർ​ക്ക് സ​മ​ർ​പ്പി​ക്കും.

മ​ണ്ണാ​ർ​ക്കാ​ട് വ​ന​വി​ക​സ​ന ഏ​ജ​ൻ​സിയു​ടേ​യും ഇ​തി​ന്‍റെ കീ​ഴി​ലു​ള്ള വ​ന​സം​ര​ക്ഷ​ണ സ​മി​തി​ക​ളു​ടെ​യും വി​വി​ധ പ​ദ്ധ​തി​കൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​നും പ​ദ്ധ​തി​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തിനു​മാ​യാ​ണ് എ​ക്സി​ക്യൂട്ടീവ് ക​മ്മി​റ്റി യോ​ഗംചേ​ർ​ന്ന​ത്.

വ​നം​വ​കു​പ്പി​ന് പു​റ​മെ റ​വ​ന്യു, എ​ക്സൈ​സ്, കൃ​ഷി, വ്യ​വ​സാ​യം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, മൃ​ഗ​സം​ര​ക്ഷ​ണം തു​ട​ങ്ങിയ ​വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും തെ​ര​ഞ്ഞെ​ടു​ത്ത വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റുമാ​രും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് മ​ണ്ണാ​ർ​ക്കാ​ട് വ​നം​വി​ക​സ​ന ഏ​ജ​ൻ​സി​യു​ടെ 22അം​ഗ എ​ക്സി​ക്യൂട്ടി​വ് ക​മ്മി​റ്റി.

യോ​ഗ​ത്തി​ൽ 19 അ​ജ​ണ്ട​ക​ൾ ച​ർ​ച്ച ചെ​യ്തു. കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ സൗ ​രോ​ർ​ജ തൂ​ക്കു​വേ​ലി പ​രി​ച​ര​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് വാ​ച്ച​ർ​മാ​രെ നി​യോ​ഗി​ക്കു​ന്ന​തി​ന് യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. കാ​ഞ്ഞി​ര​പ്പു​ഴ, തൊ​ടു​കാ​പ്പ് ഇ​ക്കോ ഷോ​പ്പു​ക​ൾ​ക്കും വ​ന​ശ്രീ ഇ​ക്കോ​ഷോ​പ്പ് വ്യാ​പാ​ര പ​ദ്ധ​തി​ക്കും അം​ഗീ​കാ​രം ന​ൽ​കി. ഡിഎ​ഫ്ഒ സി.​ അ​ബ്ദു​ൾ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​നാ​യി.