പു​തു​ന​ഗ​രം പാ​ലം ബ​സാ​റി​ൽ മ​ഴ​വെ​ള്ള​ത്തി​ൽ റോ​ഡ് മു​ങ്ങി വാ​ഹ​ന​സ​ഞ്ചാ​രം ദു​ഷ്്ക​രം
Tuesday, September 10, 2024 1:46 AM IST
പു​തു​ന​ഗ​രം: പാ​ലം ബ​സാ​ർ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന​ത് വാ​ഹ​ന കാ​ൽ​ന​ട​യാ​ത്ര ദു​ഷ്ക്ക​ര​മാ​ക്കു​ന്നു. ചെ​റി​യ മ​ഴ​പെ​യ്താ​ൽ പോ​ലും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ റോ​ഡി​ൽ തോ​ടി​നു സ​മാ​ന​മാ​യി വെ​ള്ള​ക്കെ​ട്ടു​ണ്ടാ​വും. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ വ​ഴു​തി​വീ​ഴു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. വെ​ള്ളം ഒ​ഴു​കി​പോ​കാ​നു​ത​കു​ന്ന ഓ​വു​ക​ളൊ മ​റ്റു സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​ത്ത​താ​ണ് ദു​രി​ത​കാ​ര​ണം.

വി​ദ്യാ​ർ​ഥി​ക​ൾ ഈ ​സ്ഥ​ലം മ​റി​ക​ട​ക്ക​ണ​മെ​ങ്കി​ൽ ഏ​റെ വി​ഷ​മി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം പു​ന​ർ​നി​ർ​മി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യ ഉ​യ​ർ​ച്ച കാ​ര​ണ​മാ​ണ് ജ​ലം സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കാ​ൻ ക​ഴി​യാ​താ​യ​തി​നു കാ​ര​ണ​മെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​മ്പോ​ൾ റോ​ഡി​നി​രു​വ​ശ​ത്തു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വെ​ള്ളം തെ​റി​ച്ച് വി​ൽ​പ്പ​ന​ക്കു​വെ​ച്ച വ​സ്തു​ക്ക​ൾ മ​ലി​ന​മാ​വു​ന്നു​മു​ണ്ട്.

തൃ​ശൂ​ർ - പൊ​ള്ളാ​ച്ചി അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യെ​ന്ന​തി​നാ​ൽ ഇ​ട​ത​ട​വി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്. ഇ​രു​വ​ശ​ത്തു നി​ന്നും വാ​ഹ​ന​ങ്ങ​ളെ​ത്തി​യാ​ൽ നീ​ണ്ട നേ​രം ഗ​താ​ഗ​ത​കു​രു​ക്കും പ​തി​വാ​ണ്.

യാ​ത്ര​ക്കാ​രും സ​മീ​പ​വാ​സി​ക​ളും പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങു​ന്ന​തോ​ടെ അ​വ​സാ​നി​ക്കും തു​ട​ർ ന​ട​പ​ടി​ക​ൾ. ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യാ​ൽ വാ​ഹ​ന സ​ഞ്ചാ​ര​ത്തി​ന് ബൈ​പാ​സ് ഇ​ല്ലെ​ന്ന​തും പ്ര​തി​സ​ന്ധി കു​ടു​ന്ന​തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട് .