സ​ന്പ​ത്തി​നെ​ക്കാ​ൾ വ​ലി​യ മൂ​ല​ധ​നം വി​ജ്ഞാ​നം: മ​ന്ത്രി ആ​ർ.​ ബി​ന്ദു
Tuesday, September 10, 2024 1:46 AM IST
പാ​ല​ക്കാ​ട്: സ​ന്പ​ത്തി​നെ​ക്കാ​ൾ വ​ലി​യ മൂ​ല​ധ​നം വി​ജ്ഞാ​ന​മാ​ണെ​ന്നും തൊ​ഴി​ൽ നൈ​പു​ണ്യം ന​ൽ​കു​ക എ​ന്ന​ത് മാ​ത്ര​മ​ല്ല അ​രി​കു​വ​ത്കൃ​ത വി​ഭാ​ഗ​ങ്ങ​ളെ​യാ​കെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ത​ണ​ലി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക​യും സ്വ​യം ശാ​ക്തീ​ക​രി​ക്കു​ക​യു​മാ​ണ് ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ണ്‍ സ​ർ​വക​ലാ​ശാ​ല​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി പ്ര​ഫ. ഡോ. ​ആ​ർ. ബി​ന്ദു പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പ​ട്ടാ​ന്പി റീ​ജണ​ൽ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ട്ടാ​ന്പി ശ്രീ ​നീ​ല​ക​ണ്ഠ ഗ​വ​. സം​സ്കൃ​ത കോ​ളജി​ൽ നി​ർ​വ​ഹി​ച്ചു പ്രസംഗിക്കു​കയായി​രു​ന്നു മ​ന്ത്രി. മു​ഹ​മ്മ​ദ് മു​ഹ​സി​ൻ എംഎൽഎ അ​ധ്യ​ക്ഷ​നാ​യി.. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ഒ.​ ല​ക്ഷ്മി​ക്കു​ട്ടി, വ​പ്സ് ചെ​യ​ർ​മാ​ൻ ടി.​പി. ഷാ​ജി, വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​വി.​പി. ജ​ഗ​തി​രാ​ജ്, സി​ൻ​ഡി​ക്കേ​റ്റ് മെ​ംബർ അ​ഡ്വ . ബി​ജു കെ. ​മാ​ത്യു, കോ​ളജ് പ്രി​ൻ​സി​പ്പ​ൽ സി.ഡി. ദി​ലീ​പ്, റീ​ജണ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​എ​ൻ.​എ ജോ​ജോ​മോ​ൻ, എ​ൽഎ​സ് സി ​കോ​-ഓർഡി​നേ​റ്റ​ർ​മാ​രാ​യ ഡോ ​.കെ.​പി. രാ​ജേ​ഷ്, ഡോ. ​എം.​യു . സി​ജി, കെ. ​മ​ണി​ക​ണ്ഠ​ൻ, ര​ജി​സ്ട്രാ​ർ ഡോ. ​ദി​വാ​ക​ര​ൻ, സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അഞ്ചു റീ​ജ​ണ​ൽ സെ​ന്‍റ​റു​ക​ൾ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​ക്ക് ഉ​ണ്ട്. ര​ണ്ടാ​മ​ത്തെ റീ​ജ​ണ​ൽ സെ​ന്‍റ​റാ​ണ് പ​ട്ടാ​ന്പി​യി​ലു​ള്ള​ത്. കേ​ര​ള​ത്തെ സ​ന്പൂ​ർ​ണ ബി​രു​ദ സം​സ്ഥാ​ന​മാ​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി 28 യു.​ജി, പി.​ജി പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ഈ ​അ​ധ്യ​യ​ന വ​ർ​ഷം അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നി​ല​വി​ൽ 23 പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 22,000 ത്തോ​ളം പ​ഠി​താ​ക്ക​ൾ പ​ഠി​ക്കു​ന്നു. ഈ ​വ​ർ​ഷം 50,000 പ​ഠി​താ​ക്ക​ളെ​യാ​ണ് കേ​ന്ദ്രം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പ്രാ​യ​പ​രി​ധി ഇ​ല്ലാ​തെ അ​ർ​ഹ​രാ​യ എ​ല്ലാ​വ​ർ​ക്കും പ​ഠി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കു​ന്നു എ​ന്നു​ള്ള​താ​ണ് ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ്വീ​കാ​ര്യ​ത കൂ​ട്ടു​ന്ന​ത്. കേ​ര​ള​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും ഗു​ണ​മേന്മയു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭാ​സം ഉ​റ​പ്പു വ​രു​ത്തു​ക അ​ത് വ​ഴി കേ​ര​ള​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഹ​ബ്ബും വി​ജ്ഞാ​ന സ​മൂ​ഹ​വു​മാ​ക്കി മാ​റ്റു​ക എ​ന്നതാണ് ലക്ഷ്യം.