അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്‌​-ജേക്കബ്
Tuesday, September 10, 2024 1:46 AM IST
പാ​ല​ക്കാ​ട്: അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​ച്ച് ജ​ന​ങ്ങ​ളോ​ട് മാ​പ്പുപ​റ​യ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്‌- ജേ​ക്ക​ബ് ജി​ല്ലാ സെ​ക്ര​ട്ടേറി​യറ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പോ​ലീ​സി​ന്‍റെ തേ​ർ​വാ​ഴ്ച, സ്വ​ജ​ന​പ​ക്ഷ​പാ​തം, ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത, കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ വി​ല​ത്ത​ക​ർ​ച്ച, നി​ത്യോ​പ​യോ​ഗസാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം എ​ന്നി​വ മൂ​ലം ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.

മു​ഖ്യ​മ​ന്ത്രി അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​നും പ്ര​തി​പ​ക്ഷസ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നു​മു​ള്ള ധി​ക്കാ​ര​പ​ര​മാ​യ ന​ട​പ​ടി ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
സം​സ്ഥാ​ന വൈ​സ്ചെ​യ​ർ​മാ​ൻ വി.​ഡി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. കെ. ​പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ട്ര​ഷ​റ​ർ വി.​എം. തോ​മ​സ്, പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം. കു​രു​വി​ള, വി. ​അ​നി​ൽ​കു​മാ​ർ, എം.​എ​ൽ. ജാ​ഫ​ർ, ശ​ശി പി​രാ​യി​രി, ശ്രീ​ജി​ത്ത് ക​ല്ല്യാ​ണ​ക്ക​ണ്ടം, പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​ജെ. സാ​ബു വെ​ള്ളാ​രം​കാ​ലാ​യി​ൽ, ജി​ജു മാ​ത്യു പെ​രു​ന്പ​ള്ളി​ൽ, കെ. ​ദേ​വ​ൻ, കെ.​പി. ത​ങ്ക​ച്ച​ൻ, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഐ​സ​ക് ജോ​ണ്‍ വേ​ളൂ​രാ​ൻ, ജി​ല്ലാ സെ​ക്ര​ട്ടേറി​യറ്റ് മെം​ബ​ർ പി. ​നാ​രാ​യ​ണ​ൻ​കു​ട്ടി, കേ​ര​ള ക​ർ​ഷ​ക തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​‌​സ് ഭാരവാഹി പി.​എം. ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.