വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​റ​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ
Thursday, August 22, 2024 1:01 AM IST
മു​ണ്ടൂ​ർ: വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​റ​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ.​എ​സ്. ചി​ത്ര. മു​ണ്ടൂ​ർ ഐ​ആ​ർ​ടി​സി​യി​ൽ ടീ​ച്ച് സ​യ​ൻ​സ് ഫോ​ർ കേ​ര​ള​യു​ടെ ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​ദ​ർ ആ​നി​മേ​റ്റ​ർ​മാ​ർ​ക്കു​ള്ള സം​സ്ഥാ​ന​ത​ല ത്രി​ദി​ന ശി​ല്പ​ശാ​ല- മ​ഴ​വി​ല്ല് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. ഐ​ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ പ്ര​ഫ. ഡോ. ​ജെ. സു​ന്ദ​രേ​ശ​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ-​ഡി​സ്ക് മെം​ബ​ർ സെ​ക്ര​ട്ട​റി ഡോ.​പി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ക്ലാ​സെ​ടു​ത്തു. പ്ര​ഫ. പി.​കെ. ര​വീ​ന്ദ്ര​ൻ, ഐ​ആ​ർ​ടി​സി ചെ​യ​ർ​പേ​ഴ്സ​ൺ ടി.​കെ. മീ​രാ​ഭാ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.