റോ​ഡ്‌ കോൺ​ക്രീ​റ്റ്‌ ചെ​യ്ത്‌ സു​ന്ദ​ര​മാ​ക്കി​യ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കു സൈ​ഡ്‌ കൊ​ടു​ക്കാ​ൻ വീ​തി​യി​ല്ല
Thursday, August 22, 2024 1:01 AM IST
ക​ല്ല​ടി​ക്കോ​ട്‌: മു​ണ്ടൂരി​നേ​യും ധോ​ണി പ​യ​റ്റാംകു​ന്നി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ്‌ കോ​ൺ​ക്രീ​റ്റ്‌ ചെ​യ്ത്‌ സു​ന്ദ​ര​മാ​ക്കി​യ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക്‌ സൈ​ഡ്‌ കൊ​ടു​ക്കാ​ൻ വീ​തി​യി​ല്ലാ​ത്ത അ​വ​സ്ഥ. എംപി ഫ​ണ്ടു​പ​യോ​ഗി​ച്ച്‌ നി​ർ​മിച്ച 7 കി​ലോമീ​റ്റ​റോ​ളം വ​രു​ന്ന മു​ണ്ടൂ​ർ പൊ​രി​യാ​നി ക​യ്യ​റ അ​രി​മ​ണി പ​യ​റ്റാം കു​ന്ന്‌ ധോ​ണി റോ​ഡി​നാ​ണ് ഈ ​ദു​ര​വ​സ്ഥ​യു​ണ്ടാ​യ​ത്‌.

10 അ​ടി വീ​തി​യി​ൽ റോ​ഡ്‌ കോ​ൺ​ക്രീ​റ്റ്‌ ചെ​യ്ത​പ്പോ​ൾ ഇ​രു​വ​ശ​ങ്ങ​ളും ഒ​രു അ​ടി മു​ത​ൽ ര​ണ്ട​ടി​വ​രെ ഉ​യ​ർ​ന്നാ​ണ് നി​ൽ​ക്കു​ന്ന​ത്.

എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾക്ക് സൈ​ഡ് കൊ​ടു​ക്കു​മ്പോ​ൾ ചെ​റി​യ വാ​ഹ​ന​ങ്ങ​ളു​ടെ ച​ക്ര​ങ്ങ​ൾ കോ​ൺ​ക്രീ​റ്റി​ൽ നി​ന്നി​റ​ങ്ങി കു​ഴി​യി​ൽ വീ​ഴും. പി​ന്നീ​ട് ക​യ​റ്റ​ണ​മെ​ങ്കി​ൽ വ​ശ​ങ്ങ​ളി​ൽ ക​ല്ലി​ട്ടു​വേ​ണം ത​ള്ളി​ക്ക​യ​റ്റാ​ൻ. പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്നും ഇ​റ​ക്കാ​ൻ ഡ്രൈ​വ​ർമാ​ർ ത​യ്യാ​റാ​കാ​തെ വ​രു​ന്ന​തോ​ടെ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളും ത​ർ​ക്ക​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്. അ​രി​മ​ണി എ​സ്റ്റേ​റ്റി​ന​ടു​ത്തു​ള്ള പാ​ലം പൊ​ളി​ച്ചി​ട്ട​ത​ല്ലാ​തെ ഇ​തു​വ​രേ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല.
സാ​ധാ​ര​ണ റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക​യോ ടാ​ർ ചെ​യ്യു​ക​യോ ചെ​യ്താ​ൽ ഇ​രു​വ​ശ​ങ്ങ​ളും മ​ണ്ണിട്ട് നി​ര​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ ഒ​രു മാ​സ​ത്തി​ൽ ഏ​റെ​യാ​യി​ട്ടും മ​ണ്ണി​ട്ട് നി​ക​ത്താ​ൻ അ​ധി​കാ​രി​ക​ൾ ത​യ്യാ​റാ​യി​ട്ടി​ല്ല.

മ​ണ്ണിട്ട് നിക​ത്തി അ​പ​ക​ടങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.