ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി വീ​ടി​ന്‍റെ മ​തി​ല്‍ ത​ക​ര്‍​ത്ത് പാ​ട​ത്തേ​ക്കു മ​റി​ഞ്ഞു
Thursday, August 22, 2024 1:01 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി വീ​ടി​ന്‍റെ മ​തി​ല്‍ ത​ക​ര്‍​ത്ത് പാ​ട​ത്തേ​ക്കു മ​റി​ഞ്ഞു. നാ​ട്ടു​ക​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​സ​മീ​പം ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്കു കാ​റു​ക​ള്‍ ക​യ​റ്റി​പോ​വു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

വ​ള​വു​ള്ള റോ​ഡി​ല്‍​നി​ന്നും ലോ​റി മ​തി​ല്‍ ത​ക​ര്‍​ത്ത​ശേ​ഷം പാ​ട​ത്തേ​ക്കു നി​ര​ങ്ങി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ലോ​റി​യു​ടെ മു​ക്കാ​ല്‍​ഭാ​ഗ​വും പാ​ട​ത്തേ​ക്കി​റ​ങ്ങി​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞു നാ​ട്ടു​ക​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ലോ​റി റോ​ഡി​ലേ​ക്കു​വ​ലി​ച്ചു​നീ​ക്കി. ലോ​റി​ക്കു കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കാ​ത്ത​തി​നാ​ല്‍ യാ​ത്ര തു​ട​രാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ദേ​ശീ​യ​പാ​ത​യി​ല്‍ ചെ​റി​യ​തോ​തി​ല്‍ ഗ​താ​ഗ​ത ത​ട​സ​വും നേ​രി​ട്ടു.