പ​ട്ടാ​മ്പി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ മാ​ർ​ച്ച്
Thursday, August 22, 2024 1:01 AM IST
#പ​ട്ടാ​ന്പി: പ​ട്ടാ​മ്പി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

ത​ക​ർ​ന്ന പ​ട്ടാ​മ്പി പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ പു​നഃസ്ഥാ​പി​ക്കാ​ത്ത​തി​നെ​തി​രേ സ​മ​രം ന​ട​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

മാ​ർ​ച്ചി​നി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​ത്. ക​ണ്ണീ​ർ​വാ​ത​ക​വും പോ​ലീ​സ് ക​രു​തി​യി​രു​ന്നു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ. ഫാ​റൂ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​ഘോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ച്ച​യാ​യി പ​ട്ടാ​മ്പി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ​മ​ര​ത്തി​നി​ടെ പോ​ലീ​സ് ലാ​ത്തി​ചാ​ർ​ജ് ന​ട​ത്തി​യ​ത്. പ​ട്ടാ​മ്പി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ നി​ഷ്ഠു​ര​മാ​യി ത​ല്ലി​ച്ച​ത​ച്ച​തു പോ​ലീ​സി​ലെ ഒ​രു​സം​ഘം ക്രി​മി​ന​ലു​ക​ളാ​ണെ​ന്നു വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി ആ​രോ​പി​ച്ചു.

മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.