പാ​റ​ക്ക​ല്ലു​ക​ൾ​ വീ​ണ് വീ​ടു ത​ക​ർ​ന്നു; വീട്ടുകാരോടു മാറാന്‌ നിര്‌ദേശം
Thursday, August 22, 2024 1:01 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​മ്പ​ക​ച്ചോ​ല​യി​ൽ പാ​റ​ക്ക​ല്ലു​ക​ൾ​വീ​ണ് വീ​ടു ത​ക​ർ​ന്നു. വീ​ട്ടു​കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​രു​മ്പ​ക​ച്ചോ​ല വെ​ള്ളാ​രം​കാ​ലാ​യി​ൽ വി.​സി. ജെ​സി​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​മാ​ണു ത​ക​ർ​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നാ​ണു പാ​റ​ക്ക​ല്ലു​ക​ൾ ഉ​രു​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഉ​യ​ർ​ന്ന തി​ട്ട​യു​ടെ മു​ക​ളി​ൽ നി​ന്നാ​ണ് ക​ല്ലു​ക​ൾ വീ​ണ​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ഭാ​ഗ​ത്തെ ഷീ​റ്റു​ക​ളും ത​ക​ർ​ന്നു. ചു​മ​രി​ന്‍റെ മ​റ്റൊ​രു​ഭാ​ഗം വി​ണ്ടു​കീ​റി.
പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ സ്ഥ​ല​ത്തെ​ത്തി കു​ടും​ബ​ത്തോ​ടു മാ​റി​ത്താ​മ​സി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. വി​ല്ലേ​ജ് ഓ​ഫീ​സി​ലും വി​വ​രം അ​റി​യി​ക്കു​മെ​ന്നു പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ അ​റി​യി​ച്ചു.