അ​ട്ട​പ്പാ​ടി ചു​ര​ത്തി​ൽ ഇ​ന്ന​ലെ​യും മ​രം​വീ​ണ് ഗ​താ​ഗ​ത​ത​ട​സം
Thursday, August 22, 2024 1:01 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്- അ​ട്ട​പ്പാ​ടി ചുരം​റോ​ഡി​ൽ ഇ​ന്ന​ലെ​യും മ​രം​വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ​യാ​ണു മ​രം​വീ​ണ​ത്.

പ​ത്താം​വ​ള​വി​ൽ റോ​ഡ​രി​കി​ൽ​നി​ന്ന മ​ര​മാ​ണ് റോ​ഡി​ലേ​ക്കു മ​റി​ഞ്ഞു​വീ​ണ​ത്.
ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​ലും ക​ട​ന്നു​പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് വ​ട്ട​ന്പ​ല​ത്തു​നി​ന്നും ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് മ​രം മു​റി​ച്ചു​നീ​ക്കി​യ​ത്.