വ​ട​വ​ന്നൂ​രി​ൽ പി​ക്ക​പ്പ് വാ​നി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Wednesday, August 21, 2024 10:40 PM IST
കൊ​ല്ല​ങ്കോ​ട്: അ​മി​തവേ​ഗ​ത​യി ലെ​ത്തി​യ പി​ക്ക​പ്പ് വാ​ൻ ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കാ​ളി​കു​ള​മ്പ് വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ സ​ന​ൽ (31) ആ​ണ് മ​രിച്ച​ത്.

ഇ​ന്ന​ലെ രാവിലെ 9.45 ന് ​വ​ട​വ​ന്നൂ​ർ ആ​ര്യവൈ​ദ്യശാ​ല​ക്ക് സ​മീ​പമാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രിയി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്കാ​രം ന​ട​ത്തി.

സം​ഭ​വ​വു​മാ​യി ബ​ന്ധപ്പെ​ട്ട് പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് തി​രുച്ചി​റപ്പി​ള്ളി കൊ​ട്ടു​പു​തൂ​ർ ഗോ​പി​നാ​ഥിനെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​മ്മ: ശാ​ന്ത. സ​ഫോ​ദ​രങ്ങ​ൾ: സു​നി​ൽ, ശാ​ലി​നി.