കർഷ​കകു​ടും​ബ​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ണം:​ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്
Wednesday, August 21, 2024 12:52 AM IST
നെ​ന്മാ​റ: ക​ർ​ഷ​ക​ കോ​ൺ​ഗ്ര​സ് നെ​ന്മാ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ന്മാ​റ കൃ​ഷി​ഭ​വ​ന്‍റെ മു​ന്പിൽ പ്ര​തി​ഷേ​ധധ​ർ​ണ ന​ട​ത്തി. ജി​ല്ല​യി​ൽ ക​ട​ബാ​ധ്യ​ത കാ​ര​ണം ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ കൂ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ ഗൗ​ര​വ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും വ​ന്യമൃ​ഗ​ശ​ല്യ​ത്താ​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വ​ർ​ധിപ്പി​ക്ക​ണ​മെ​ന്നും മു​ഴു​വ​ൻ കാ​ർ​ഷി​ക ക​ട​ങ്ങ​ളും എ​ഴു​തിത്ത​ള്ളാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും ആ​ത്മ​ഹ​ത്യ ചെ​യ്ത ക​ർ​ഷ​ക​നാ​യ നെ​ന്മാ​റ ഇ​ടി​യം​പൊ​റ്റ സ്വ​ദേ​ശി സോ​മ​ന്‍റെ സാ​മ്പ​ത്തി​കബാ​ധ്യ​ത എ​ഴു​തി​ത്ത​ള്ളി കു​ടും​ബ​ത്തെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​കകോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സി. വി​ജ​യ​ൻ ധ​ർ​ണ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​നാ​യി.​ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ശി​വ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ഇ​ക്ബാ​ൽ, കെ.ജി. എ​ൽ​ദോ, എ​സ്.​ വി​നോ​ദ്, കെ.എ. അ​ബ്ബാ​സ്. പി.കെ. അ​ശോ​ക​ൻ, സാ​വി​ത്രി മാ​ധ​വ​ൻ, പി.വി. രാ​ജ​പ്പ​ൻ, പി. ​ല​ക്ഷ്മ​ണ​ൻ, എ​ൻ. ഗോ​കു​ൽ​ദാ​സ്, എ​സ്.എം. ​ഷാ​ജ​ഹാ​ൻ, ആ​ർ. സു​രേ​ഷ്, എം. ​ദേ​വ​ൻ, ആ​ർ. ബി​ജോ​യ്‌, ശ​ശി വ​ട​വ​ന്നൂ​ർ, വി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ. ​ജ​യ​ന​ന്ദ​ൻ പ്രസംഗിച്ചു.