രാ​ജീ​വ്ഗാ​ന്ധി ജ​ന്മ​ദി​നാ​ച​ര​ണം
Wednesday, August 21, 2024 12:52 AM IST
പാ​ല​ക്കാ​ട്: രാ​ജീ​വ് ഗാ​ന്ധിയുടെ 80 ാം ​ജ​ന്മ​ദി​നം മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ന്ധു രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ഛായാചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​രി ന്യാ​യ് സ​മാ​ൻ സ​മ​രോ​ഷ് ദി​ന​മാ​യി ആ​ച​രി​ച്ചു. ച​ട​ങ്ങി​ൽ മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ന്ധു രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബൈ​ദ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്വ​പ്ന രാ​മ​ച​ന്ദ്ര​ൻ, പാ​ല​ക്കാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.വി. സ​തീ​ഷ് എ​ന്നി​വ​ർ പ്രസംഗിച്ചു.

വ​ട​ക്ക​ഞ്ചേ​രി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. കോ​ൺ​ഗ്ര​സ് ക​ണ്ണ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി കാ​ര​പ്പൊ​റ്റ​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ യോ​ഗം കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം. ​ദി​ലീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.ജെ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. ഗം​ഗാ​ധ​ര​ൻ, ജ​യ​രാ​ജ് കൊ​ന്ന​ഞ്ചേ​രി, ശി​വ​ൻ​ര​ക്കാ​ണ്ടി, സു​ദേ​വ​ൻ കൊ​ട്ടേ​ക്കാ​ട്, അ​ബ്ദു​ൾ ല​ത്തീ​ഫ് കാ​ര​പ്പൊ​റ്റ, മോ​ഹ​ൻ​ദാ​സ് ക​ല്ലി​ങ്ക​ൽ​പാ​ടം, വേ​ണു കോ​ങ്ങാ​ട്ട്, ക​രു​ണാ​ക​ര​ൻ മഠത്തിപ​റ​മ്പി​ൽ, ഹു​സൈ​ൻ ചൂ​ർ​ക്കു​ന്ന് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ട​ക്ക​ഞ്ചേ​രി: കോ​ൺ​ഗ്ര​സ് പു​തു​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ന്നു.