3200 കു​ട്ടി​ക​ൾ​ക്കു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ
Tuesday, August 20, 2024 12:07 AM IST
ഒ​റ്റ​പ്പാ​ലം: ജി​ല്ല​യി​ലെ നി​ർ​ധ​ന​രാ​യ 3200 കു​ട്ടി​ക​ൾ​ക്കു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ. മ​ണ​പ്പു​റം ഗ്രൂ​പ്പി​നു കീ​ഴി​ലു​ള്ള മാ​ബെ​ൻ നി​ധി ലി​മി​റ്റ​ഡി​ന്‍റെ അ​റു​പ​ത്തി​യ​ഞ്ചാ​മ​തു ശാ​ഖ ഒ​റ്റ​പ്പാ​ല​ത്ത് തു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കു​ട്ടി​ക​ൾ​ക്കു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യ​ത്. ഒ​റ്റ​പ്പാ​ലം ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ജാ​ന​കീ​ദേ​വി നി​ർ​വ​ഹി​ച്ചു.

അ​ഡ്വ. പ്രേം​കു​മാ​ർ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ സി​ഇ​ഒ ജോ​ർ​ജ് ഡി. ​ദാ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. മാ​ബെ​ൻ നി​ധി ലി​മി​റ്റ​ഡ് എം​ഡി ജ്യോ​തി പ്ര​സ​ന്ന​ൻ, സി​ഇ​ഒ ബെ​സ്റ്റോ ജോ​സ​ഫ്, ജ​ന​റ​ൽ മാ​നേ​ജ​ർ പി. ​ജ​യ​പ്ര​കാ​ശ​ൻ, സ്വ​ർ​ണ വി​ഭാ​ഗം ബി​സി​ന​സ് ഹെ​ഡ് പ്രി​ൻ​സ്, വാ​യ്പ വി​ഭാ​ഗം ബി​സി​ന​സ് ഹെ​ഡ് എം.​എ. അ​നൂ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.