സൗ​ജ​ന്യ നി​യ​മസ​ഹാ​യ ക്ലി​നി​ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Tuesday, August 20, 2024 12:07 AM IST
ക​രി​മ്പ:​ കേ​ര​ള സം​സ്ഥാ​ന നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ താ​ലൂ​ക്കു​ത​ല ഓ​ഫീ​സാ​യ താ​ലൂ​ക്ക് നി​യ​മ സേ​വ​ന​സ​മി​തി മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ ക്ലി​നി​ക് ആ​രം​ഭി​ച്ചു. ജ​ന​ങ്ങ​ളു​ടെ നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കു​ക​യും തു​ട​ർ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക​യു​മാ​ണു ല​ക്ഷ്യം.

ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ ക്ലി​നി​ക് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​കോ​മ​ള​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട വി​വി​ധ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചു അ​ഡ്വ. സു​മ​യ്യ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. നി​യ​മ​സ​ഹാ​യ​ക്ലി​നി​ക്കി​ൽ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും രാ​വി​ലെ പ​തി​നൊ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ ഒ​രു വ​ക്കീ​ലി​ന്‍റെ​യും പാ​രാ ലീ​ഗ​ൽ വോ​ള​ന്‍റി​യ​റു​ടേ​യും സേ​വ​നം ല​ഭ്യ​മാ​ണ്.