ഒ​റ്റ​പ്പാ​ലം പാ​ർ​ക്കി​നാ​യി ക​ള​ക്ട​റു​ടെ ഇ​ട​പെ​ട​ൽ
Tuesday, August 20, 2024 12:07 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം പാ​ർ​ക്കി​നാ​യി ക​ള​ക്ട​റു​ടെ ഇ​ട​പെ​ട​ൽ. നി​ർ​ദി​ഷ്ട പാ​ർ​ക്ക് നി​ർ​മാ​ണ​സ്ഥ​ലം ജി​ല്ലാ ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു.

ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യു​ടെ പാ​ർ​ക്ക് നി​ർ​മാ​ണ​ത്തി​നു ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​മെ​ന്നു ക​ള​ക്ട​ർ ഡോ. ​എ​സ് ചി​ത്ര പ​റ​ഞ്ഞു. പാ​ർ​ക്ക് നി​ർ​മി​ക്കാ​ൻ കി​ഴ​ക്കെ തോ​ടി​നു സ​മീ​പ​ത്ത് ത​യാ​റാ​ക്കി​യ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ക​ള​ക്ട​ർ ഇ​ക്കാ​ര്യം ന​ഗ​ര​സ​ഭാ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്.

പാ​ർ​ക്കി​നു ഭൂ​മി ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ഏ​റെ​ക്കു​റെ ഇ​തി​ന​കം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ഴ​യി​ൽ ത​ക​ർ​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി ശ​രി​യാ​ക്കി ന​ൽ​കി​യാ​ലു​ട​ൻ നി​ർ​മാ​ണ​ത്തി​നു ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ല​ധി​കൃ​ത​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​മെ​ന്നാ​ണു ക​ള​ക്ട​ർ അ​റി​യി​ച്ച​ത്.

58 സെ​ന്‍റി​ലാ​ണു പാ​ർ​ക്ക് നി​ർ​മി​ക്കു​ന്ന​ത്. ആം​ഫി തി​യേ​റ്റ​ർ, ല​ഘു​ഭ​ക്ഷ​ണ​ശാ​ല, കു​ട്ടി​ക​ൾ​ക്ക് ക​ളി​യുപ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ പാ​ർ​ക്കി​ൽ ഒ​രു​ക്കാ​നാ​ണ് പ​ദ്ധ​തി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ജാ​ന​കീ​ദേ​വി , സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ. ​അ​ബ്ദു​ൾ നാ​സ​ർ, സെ​ക്ര​ട്ട​റി എ.​എ​സ്. പ്ര​ദീ​പ് , എ​ൻ​ജി​നീ​യ​ർ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രും ക​ള​ക്ട​ർ​ക്കൊ​പ്പം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.