വ​യ​നാ​ടി​നെ സ​ഹാ​യി​ക്കാ​ൻ ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, August 20, 2024 12:07 AM IST
ഒ​റ്റ​പ്പാ​ലം: വ​യ​നാ​ടി​നെ സ​ഹാ​യി​ക്കാ​ൻ ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. പ​ല്ലാ​ർ​മം​ഗ​ലം എ​ജെ​ബി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബി​രി​യാ​ണി ച​ല​ഞ്ചൊ​രു​ക്കി​യ​ത്.

സ്കൂ​ൾ മാ​നേ​ജ​ർ പി.​കെ. സു​രേ​ഷ് മേ​നോ​നു ആ​ദ്യ ബി​രി​യാ​ണി​ന​ൽ​കി ഉ​ദ്ഘാ​ട​നം​ചെ​യ്തു. 150 ബി​രി​യാ​ണി​യാ​ണ് ത​യാ​റാ​ക്കി​യ​ത്. ഇ​തു​വ​ഴി 9,500 രൂ​പ സ​മാ​ഹ​രി​ച്ചു.

ഇ​വ​രു​ടെ പ്ര​യ​ത്നം​ക​ണ്ട് ചി​ല​ർ സാ​മ്പ​ത്തി​ക​മാ​യും വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ലും അ​ടു​ത്ത വീ​ടു​ക​ളി​ലു​മാ​യാ​ണു ബി​രി​യാ​ണി വി​ത​ര​ണം​ചെ​യ്ത​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു ന​ൽ​കു​ന്ന​തി​നു തു​ക ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ ഡോ. ​മി​ഥു​ൻ പ്രേം​രാ​ജി​നു കൈ​മാ​റി. പ്ര​ധാ​നാ​ധ്യാ​പി​ക എം.​എ​ൻ. ബി​ന്ദു, ര​ഞ്ജി​ത വി​ജ​യ​ൻ, എ.​കെ. സു​മ​യ്യ, എം. ​ദൃ​ശ്യ, എം. ​പ്ര​സീ​ത എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.