ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ മേ​ൽ​പ്പാല​ത്തി​നു മു​ക​ളി​ൽ ന​വീ​ക​ര​ണപ്ര​വൃ​ത്തി​ക​ൾ തുടങ്ങി
Tuesday, August 20, 2024 12:07 AM IST
ഷൊ​ർ​ണൂ​ർ: റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​നു മു​ക​ളി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളാ​രം​ഭി​ച്ചു. കു​ണ്ടും​കു​ഴി​യു​മാ​യി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം ത​ക​ർ​ന്നു​കി​ട​ക്കു​ന്ന പാ​ല​ത്തി​നു മു​ക​ളി​ൽ കു​ഴി​ക​ള​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണു ന​ട​ക്കു​ന്ന​ത്.

കൊ​ച്ചി മേ​ൽ​പ്പാ​ലം വ​രെ​യു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു മു​ക​ളി​ൽ കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്. റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം​ഭാ​ഗ​ത്ത് വ​ലി​യ കു​ഴി​ക​ളാ​ണു രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ഇ​തി​ൽ വാ​ഹ​ന​ങ്ങ​ൾ​പെ​ടു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രു​ന്നു. റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ക​ഴി​ഞ്ഞാ​ലു​ട​ൻ ഭാ​ര​ത​പ്പു​ഴ​യ്ക്കു കു​റു​കെ നി​ർ​മി​ച്ച കൊ​ച്ചി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡാ​ണ്. ഇ​വി​ടെ​യും പ​ല​ഭാ​ഗ​ങ്ങ​ളി​ലും വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു കി​ട​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു മു​ക​ളി​ലാ​ണ് ഏ​റ്റ​വും അ​ധി​കം കു​ഴി​ക​ളു​ള്ള​ത്. മ​ഴ​പെ​യ്താ​ൽ ഈ ​കു​ഴി​ക​ളി​ൽ വെ​ള്ളം​നി​റ​ഞ്ഞ് റോ​ഡും കു​ഴി​ക​ളും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു മ​ഴ നി​ല​ച്ച​തോ​ടെ മേ​ൽ​പ്പാ​ല​ത്തി​ലെ കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്.