മ​ണ്ണാ​ർ​ക്കാ​ട് മ​ല​യോ​ര​മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ
Tuesday, August 20, 2024 12:07 AM IST
കാ​ഞ്ഞി​ര​പ്പു​ഴ- പാ​ല​ക്ക​യം
റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ൽ

പാ​ല​ക്ക​യം: മ​ല​യോ​ര​മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് പാ​ല​ക്ക​യം പു​ഴ ക​ര​ക​വി​ഞ്ഞു. പാ​ല​ക്ക​യ​ത്തെ ക​ട​ക​ളി​ൽ വെ​ള്ളം​ക​യ​റി. പാ​ല​ക്ക​യം സ്കൂ​ളി​നു​ള്ളി​ലും വെ​ള്ളം​ക​യ​റി​യി​ട്ടു​ണ്ട്. പാ​ല​ക്ക​യം- കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡി​ൽ മ​ണ്ണി​ടി​ഞ്ഞു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ള്ളു​ഷാ​പ്പി​നു സ​മീ​പ​ത്തു നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം.

വ​ഴി​ക്ക​ട​വ്‌ പു​ഴ​യി​ലും ചീ​നി​ക്ക​പ്പാ​റ പു​ഴ​യി​ലും ശ​ക്ത​മാ​യ മ​ഴ പെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണു പാ​ല​ക്ക​യം ടൗ​ണി​ൽ വെ​ള്ളം​ക​യ​റി​യ​ത്. ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ​തു​ട​ർ​ന്ന് നാ​ശ​ന​ഷ്ട​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ഞ്ചി​ക്കു​ന്ന് പാ​യ​പ്പു​ല്ല്‌, അ​ച്ചി​ല​ട്ടി, മൂ​ന്നാം​തോ​ട്‌, കു​ണ്ട​മ്പെ​ട്ടി, ത​രു​പ്പ​പ്പൊ​തി, വ​ഴി​ക്ക​ട​വ്‌ പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ​യും കു​ത്തൊ​ഴു​ക്കു​മു​ണ്ട്. മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ട്ട​പ്പാ​ടി ചു​രം റോ​ഡി​ലും മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ണ്ട്.