വ​നം​വ​കു​പ്പി​നു നി​വേ​ദ​ന​വു​മാ​യി ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Tuesday, August 20, 2024 12:07 AM IST
മം​ഗ​ലം​ഡാം: മ​ല​യോ​ര മേ​ഖ​ല​യാ​യ നേ​ർ​ച്ച​പ്പാ​റ, ഒ​ലി​പ്പാ​റ, പൂ​തം​കു​ഴി, ര​ണ്ടാം​പു​ഴ, ക​ട​മ​പ്പു​ഴ, മേ​മ​ല , പോ​ത്ത​ൻ​തോ​ട്, കു​ഞ്ചി​യാ​ർ​പ​തി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ളു​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത വി​ധം ഭീ​ഷ​ണി​യാ​യി​ട്ടു​ള്ള കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ളെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്കു തു​ര​ത്താ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​വ​ശ്യ​പ്പെ​ട്ടു ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് മം​ഗ​ലം​ഡാം ഫൊ​റോ​ന സ​മി​തി ക​രി​ങ്ക​യ​ത്തു​ള്ള ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ​ക്കു നി​വേ​ദ​നം ന​ൽ​കി. അ​തി​രാ​വി​ലെ റ​ബ​ർ​ടാ​പ്പിം​ഗി​നു പോ​കു​ന്ന​വ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റു​യാ​ത്ര​ക്കാ​ർ​ക്കു​മെ​ല്ലാം ആ​ന​ക​ൾ ജീ​വ​നു ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കു​ന്ന വി​ള​ക​ളെ​ല്ലാം ആ​ന​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തുവ​ഴി വ​ലി​യ ന​ഷ്ട​ങ്ങ​ളും ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കുന്നു​ണ്ട്.

ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ വ​നം വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബെ​ന്നി ജോ​സ​ഫ് മ​റ്റ​പ്പ​ള്ളി​ൽ, സെ​ക്ര​ട്ട​റി ഷാ​ജി ഫി​ലി​പ്പ് മ​ണ്ണ​ക​ത്ത്, പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം ബെ​ന്നി ജോ​സ​ഫ്, ജെ​യ്മോ​ൻ അ​റാ​ക്ക​ൽ, ബെ​ന്നി വ​ലി​യ​മാ​ർ​ത്താ​ങ്ക​ൽ, ജോ​ണി പു​ളി​ക്ക​കു​ന്നേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു നി​വേ​ദ​നം ന​ൽ​കി​യ​ത്. രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ്‌ ശ​ക്ത​മാ​ക്കി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു വ​നം​വ​കു​പ്പ് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.