ദൈ​വ​ത്തി​ന്‍റെ മാ​ലാ​ഖ​മാ​രാ​യി കു​ട്ടി​ക​ൾ മാ​റ​ണം: മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട്
Monday, August 19, 2024 1:18 AM IST
കോ​യ​മ്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത​യി​ൽ ഈ ​വ​ർ​ഷം ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ച്ച കു​ട്ടി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി. രൂ​പ​ത ചി​ൽ​ഡ്ര​ൻ​സ് മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് എ​യ്ഞ്ച​ൽ​സ്മീ​റ്റ് - 2024 സം​ഗ​മം ന​ട​ത്തി​യ​ത്.

രാ​മ​നാ​ഥ​പു​രം ഹോ​ളി​ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ രൂ​പ​താ ചി​ൽ​ഡ്ര​ൻ​സ് മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ ഫാ. ​അ​മ​ൽ പാ​ലാ​ട്ടി സ്വാ​ഗ​ത​മാ​ശം​സി​ച്ചു. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ജീ​വീ​ത​ത്തി​ലും സ​മൂ​ഹ​ത്തി​ലും ദൈ​വ മി​ഷ്ട​പ്പെ​ടു​ന്ന ദൈ​വ​ത്തി​ന്‍റെ മാ​ലാ​ഖ​മാ​രാ​യി കു​ട്ടി​ക​ൾ മാ​റ​ണം. ദി​വ​സ​വും പ്രാ​ർ​ഥി​ക്കു​ന്ന​തി​നും ബൈ​ബി​ൾ വാ​യി​ക്കു​ന്ന​തി​നും ദൈ​വ​ത്തി​നോ​ടു ചേ​ർ​ന്നി​രി​ക്കു​ന്ന​തി​നു​മാ​യി കു​ട്ടി​ക​ൾ അ​ൽ​പ്പ​സ​മ​യം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും ദി​വ്യ​ബ​ലി​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് ഉ​ദ്ബോ​ധി​പ്പി​ച്ചു.

ഫാ. ​അ​മ​ൽ പാ​ലാ​ട്ടി സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഹോ​ളി ട്രി​നി​റ്റി ഇ​ട​വ​ക വി​കാ​രി ഫാ. ​പ​ട്ട​രു​മ​ഠ​ത്തി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു. രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ളി​ൽ നി​ന്നാ​യി ഇ​രു​ന്നൂ​റോ​ളം കു​ട്ടി​ക​ൾ, വൈ​ദി​ക​ർ, സ​ന്ന്യ​സ്ത​ർ,മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ ഏ​യ്ഞ്ച​ൽ​സ്മീ​റ്റി​ൽ പ​ങ്കെ​ടു​ത്തു.