വ​ട​ക്ക​ഞ്ചേ​രി ഫൊ​റോ​ന സം​ഗ​മ​ത്തി​നു പ്രൗ​ഢോ​ജ്വ​ല സ​മാ​പ്തി
Monday, August 19, 2024 1:18 AM IST
വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഫൊ​റോ​ന​ത​ല സം​ഗ​മ​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​യി വ​ട​ക്ക​ഞ്ചേ​രി ഫൊ​റോ​ന​ത​ല സം​ഗ​മം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഇ​ന്ന​ലെ വൈ​കീ​ട്ട് വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്നു.

സം​ഗ​മ​ത്തി​ൽ വി​ശി​ഷ്ടാ​ഥി​തി​യാ​യെ​ത്തി​യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​നു വൈ​ദീ​ക സ​ന്യാ​സ സ​മൂ​ഹ​വും ഫൊ​റോ​ന​ക്കു കീ​ഴി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സ​സ​മൂ​ഹ പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്നു ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തോ​ടെ​യാ​ണ് സം​ഗ​മ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്. ഫൊ​റോ​ന വി​കാ​രി ഫാ. ​റെ​ജി മാ​ത്യു പെ​രു​മ്പി​ള്ളി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സ് വ​ർ​ഗീ​സ് ചു​ക്ക​നാ​നി​യി​ൽ, ജെ​യിം​സ് ലൂ​ക്കോ​സ് പൂ​ത​ക്കു​ഴി എ​ന്നി​വ​ർ ബൊ​ക്കെ ന​ൽ​കി ബി​ഷ​പി​നെ സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ബി​ഷ​പി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കൃ​ത​ജ്ഞ​താ ബ​ലി​യ​ർ​പ്പ​ണ​വും സ​ന്ദേ​ശ​വു​മു​ണ്ടാ​യി.

ഫൊ​റോ​ന വി​കാ​രി​ക്കു പു​റ​മെ ഫാ. ​വി​ൻ​സ​ന്‍റ് ഒ​ല്ലൂ​ക്കാ​ര​ൻ, ഫാ. ​ജോ​യ് കു​ഴി​ഞ്ഞാ​ലി​ൽ എം​എ​സ്എ​ഫ്എ​സ്, ഫാ. ​ബി​ജോ​യ് ചോ​തി​ര​ക്കോ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ഫൊ​റോ​ന മ​ഹാ​സം​ഗ​മം ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​തി​റ്റാ​ണ്ടു​ക​ളേ​റെ മു​മ്പ് വ​ട​ക്ക​ഞ്ചേ​രി​യി​ൽ വി​ത​ച്ച വി​ശ്വാ​സ​ത്തി​ന്‍റെ വി​ത്ത് ദൈ​വ​വി​ളി​ക​ളാ​യും പ്രേ​ഷി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യും നൂ​റു​മേ​നി​യാ​യി വി​ള​വു​ന​ൽ​കി​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു ബി​ഷ​പ്പ് പ​റ​ഞ്ഞു. ഫൊ​റോ​ന വി​കാ​രി ഫാ. ​റെ​ജി മാ​ത്യു പെ​രു​മ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​ജെ​യ്ജി​ൻ വെ​ള്ളി​യാം​ക​ണ്ട​ത്തി​ൽ സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി.
വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ഇ​ല്ല​ത്തു​പ​റ​മ്പി​ൽ, വ​ള്ളി​യോ​ട് അ​സീ​സി സ്നേ​ഹ ഭ​വ​നി​ലെ ഫാ. ​മാ​ത്യു പു​ത്ത​ൻ​പ​റ​മ്പി​ൽ ടി​ഒ​ആ​ർ, ചെ​റു​പു​ഷ്പാ​ശ്ര​മം കോ​ൺ​വ​ന്‍റ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ര​ഞ്ജി​ത സി​എ​ച്ച്എ​ഫ്, ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ ,ചെ​റു​പു​ഷ്പം സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ശോ​ഭാ റോ​സ് സി​എ​ച്ച്എ​ഫ്, ജെ​യിം​സ് പ​ട​മാ​ട​ൻ, സെ​ലി​ൻ ടോം ​ക​തൃ​കു​ടി​യി​ൽ, ധ​ന്യ വ​ർ​ഗീ​സ് വാ​ൽ​കു​ള​മ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ ഫൊ​റോ​ന സെ​ക്ര​ട്ട​റി ഡെ​ന്നി തെ​ങ്ങും​പി​ള്ളി ന​ന്ദി പ​റ​ഞ്ഞു.​വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കു​ള്ള ആ​ദ​ര​ണീ​യം പ​രി​പാ​ടി​യും വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​ള്ള അ​നു​ശോ​ച​ന​വും ന​ട​ന്നു.