പെ​രു​വ​നം സ​തീ​ശ​ൻ​മാ​രാ​രു​ടെ അ​റു​പ​താം പി​റ​ന്നാ​ളാ​ഘോ​ഷം "പ്ര​മാ​ണ​പൗ​ർ​ണ​മി' 22ന്
Friday, September 20, 2024 1:55 AM IST
തൃ​ശൂ​ർ: മേ​ള​ക​ലാ​കാ​ര​ൻ പെ​രു​വ​നം സ​തീ​ശ​ൻ മാ​രാ​രു​ടെ അ​റു​പ​താം പി​റ​ന്നാ​ൾ പ്ര​മാ​ണ​പൗ​ർ​ണ​മി 22ന് ​ചേ​ർ​പ്പ് സി​എ​ൻ​എ​ൻ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്നു സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രാ​വി​ലെ 8.25ന് ​ത​ന്ത്രി കെ.​പി.​സി. വി​ഷ്ണു ഭ​ട്ട​തി​രി​പ്പാ​ട് ദീ​പോ​ജ്വ​ല​നം​ന​ട​ത്തും. തു​ട​ർ​ന്നു വി​പി​ൻ ക​ട​ലാ​ശേ​രി​യു​ടെ സോ​പാ​ന​സം​ഗീ​ത​വും പെ​രു​ന്പാ​വൂ​ർ ഗം​ഗാ​ധ​ര​ൻ ആ​ൻ​ഡ് പാ​ർ​ട്ടി​യു​ടെ പ​ഞ്ച​ര​ത്ന​കീ​ർ​ത്ത​നാ​ലാ​പ​ന​വും ഉ​ണ്ടാ​കും. 10ന് ​അ​നു​മോ​ദ​ന​സ​ദ​സ് സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ സ​തീ​ശ​ൻ​മാ​രാ​രെ അം​ഗ​വ​സ്ത്ര​മ​ണ​യി​ക്കും. വെ​ണ്‍​മ​ണി കൃ​ഷ്ണ​ൻ​ന​ന്പൂ​തി​രി കീ​ർ​ത്തി​ഫ​ല​ക​വും ആ​ർ.​കെ. ദാ​മോ​ദ​ര​ൻ മം​ഗ​ള​പ​ത്ര​വും സ​മ​ർ​പ്പി​ക്കും. ശ്രീ​വ​ൽ​സ​ൻ ജെ. ​മേ​നോ​ൻ പു​ഷ്പ​ഹാ​ര​വും വി​ദ്യാ​ധ​ര​ൻ​മാ​സ്റ്റ​ർ പു​ഷ്പ​കി​രീ​ട​വും അ​ണി​യി​ക്കും. ഉ​ച്ച​യ്ക്കു12​നു മ​ട്ട​ന്നൂ​ർ ശ്രീ​രാ​ജ് ന​യി​ക്കു​ന്ന താ​യ​ന്പ​ക​യും ഉ​ണ്ടാ​കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കാ​ല​ടി കൃ​ഷ്ണ​യ്യ​ർ, ക​ണ്‍​വീ​ന​ർ ദി​നേ​ഷ് പെ​രു​വ​നം, എം. ​രാ​ജേ​ന്ദ്ര​ൻ, പെ​രു​വ​നം ശ​ങ്ക​ര​നാ​രാ​യ​ണ​മാ​രാ​ർ, ചി​റ്റൂ​ർ ഹ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.