ആമ്പല്ലൂരിലെ അടിപ്പാത നിര്‍മാണം 26 ന് ആരംഭിക്കും
Friday, September 20, 2024 1:55 AM IST
പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ല്‍ ആ​മ്പ​ല്ലൂ​ര്‍ ജം​ഗ്ഷ​നി​ലെ നി​ര്‍​ദി​ഷ്ട വെ​ഹി​ക്കു​ലാ​ര്‍ അ​ണ്ട​ര്‍ പാ​സേ​ജി​ന്‍റെ പ്ര​ധാ​ന​ ഭാ​ഗം 26നു ​പ​ണി ആ​രം​ഭി​ക്കും. നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന സ​ര്‍​വീ​സ് റോ​ഡു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കും.

ദേ​ശീ​യ​പാ​ത 544ല്‍ ​ആ​മ്പ​ല്ലു​ര്‍ ജം​ഗ്ഷ​നി​ലെ അ​ടി​പ്പാ​തനി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജ​ന​പ്ര​തി​നി​ധി​ക​ള്‍, വ്യാ​പാ​രി​ക​ള്‍, നാ​ട്ടു​കാ​ര്‍ എ​ന്നി​വ രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

10 മാ​സ​ത്തി​നു​ള​ളി​ല്‍ അ​ണ്ട​ര്‍​പാ​സേ​ജ് പൂ​ര്‍​ത്തി​യാ​വു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. നി​ര്‍​മാ​ണ​ക്കാ​ല​യ​ള​വി​ല്‍ ആ​മ്പ​ല്ലൂ​രി​ലെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം വ​ലി​യ വെ​ല്ലു​വി​ളി​യാ​കുമെ ​ന്നാ​ണ് നാ​ട്ടു​കാ​രു​ടേ​യും വ്യാ​പാ​രി​ക​ളു​ടേ​യും ആ​ശ​ങ്ക. സ​ര്‍​വീ​സ് റോ​ഡി​ല്‍ വ​ണ്‍ വേ ​ഏ​ര്‍പ്പെ​ടു​ത്തി ജം​ഗ്ഷ​നി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്ന് ദേ​ശീ​യ പാ​ത അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തി​നാ​യി പോ​ലീ​സി​ന്‍റെ സേ​വ​നം ഉ​റ​പ്പാ​ക്കും.

ജ​ന​പ്ര​തി​നി​ധി​ക​ള്‍, പോ​ലീ​സ്, വാ​ഹ​ന ഉ​ട​മ​ക​ള്‍, തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രു​ടെ യോ​ഗം ചേ​ര്‍​ന്ന് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ നി​ര്‍​ദേ​ശം തേ​ടും. പു​തു​ക്കാ​ട് പോ​ലീ​സ് എ​സ്എ​ച്ച്ഒ നേ​തൃ​ത്വം വ​ഹി​ക്കും.

അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​യി​രു​ന്ന ആ​മ്പ​ല്ലൂ​ര്‍ സി​ഗ്‌​ന​ന​ല്‍ ജം​ഗ്ഷ​ന്‍ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ബ്ലാ​ക്ക് സ്‌​പോ​ട്ട് ആ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​വി​ടെ 20 മീ​റ്റ​ര്‍ വീ​തി​യി​ലും അ​ഞ്ച​ര മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​മാ​യാ​ണ് വെ​ഹി​ക്കു​ല​ര്‍ അ​ണ്ട​ര്‍ പാ​സേ​ജ് നി​ര്‍​മി​ക്കു​ന്ന​ത്.

മൂ​ന്ന് ക​ള്‍വ​ര്‍​ട്ടു​ക​ളും ഡ്രൈ​നേ​ജ് സം​വി​ധാ​ന​ങ്ങ​ളു​മു​ള്‍​പ്പ​ടെ 1.3 കി​ലോ​ മീ​റ്റ​ര്‍ നീ​ള​മു​ണ്ടാ​കു​മെ​ന്ന് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ന്‍​സ്, അ​ള​ഗ​പ്പ​ന​ഗ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ. ​രാ​ജേ​ശ്വ​രി, നെ​ന്മ​ണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ടി.​എ​സ്. ബൈ​ജു, കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ല്‍​ജോ പു​ളി​ക്ക​ന്‍, വ്യാ​പാ​രിസം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍, ദേ​ശീ​യ​പാ​ത പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ടി.​എ. അ​ന്‍​സി​ല്‍​ഹ​സ​ന്‍, മാ​നേ​ജ​ര്‍ ബി. ​ബി​ജു​കു​മാ​ര്‍, ടോ​ള്‍ ക​രാ​ര്‍ ക​മ്പ​നി പ്ര​തി​നി​ധി മ​ണി​മാ​ര​ന്‍, മു​കു​ന്ദ​പു​രം ത​ഹ​സി​ല്‍​ദാ​ര്‍ സി​മീ​ഷ് സാ​ ഹു, പു​തു​ക്കാ​ട് എ​സ്‌​എ​ച്ച്ഒ വി. ​സ​ജീ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.