രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നാ​വു മു​റി​ക്കാ​നു​ള്ള ആ​ഹ്വാ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം
Friday, September 20, 2024 1:55 AM IST
തൃ​ശൂ​ർ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജ​ന​പ്രീ​തി​യെ ഭ​യ​ന്നാ​ണു സം​ഘ​പ​രി​വാ​ർ എം​എ​ൽ​എ അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​വു മു​റി​ക്കാ​ൻ ആ​ഹ്വാ​നം​ചെ​യ്ത​തെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി.

ആ​ഹ്വാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ടൗ​ണി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​തേ​ത​ര​മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​ലു​ള്ള അ​സ​ഹി​ഷ്ണു​ത​യാ​ണ് ഇ​ത്ത​രം ആ​ഹ്വാ​ന​ങ്ങ​ൾ​ക്കു പി​ന്നി​ലു​ള്ള​തെ​ന്നും എം​പി പ​റ​ഞ്ഞു.

നേ​താ​ക്ക​ളാ​യ ടി.​എ​ൻ. പ്ര​താ​പ​ൻ, എ.​എ. ഷു​ക്കൂ​ർ, എം.​വി. വി​ൻ​സെ​ന്‍റ്, ജോ​സ് വ​ള്ളൂ​ർ, അ​നി​ൽ അ​ക്ക​ര, സു​നി​ൽ അ​ന്തി​ക്കാ​ട്, അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്, രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, ജോ​ൺ ഡാ​നി​യ​ൽ, എ. ​പ്ര​സാ​ദ്, സി.​സി. ശ്രീ​കു​മാ​ർ, ഐ.​പി. പോ​ൾ, സി.​ഒ. ജേ​ക്ക​ബ്, എ​ൻ.​കെ. സു​ധീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.