മു​ണ്ട​ത്തി​ക്കോ​ട് ആറുമാ​സ​മാ​യി വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഇ​ല്ല; പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ്
Tuesday, September 17, 2024 1:51 AM IST
വ​ട​ക്കാ​ഞ്ചേ​രി: മു​ണ്ട​ത്തി​ക്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റി​ല്ലാ​തെ ആറുമാ​സം. ഓ​ഫീ​സ​ർ ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​ണ്. ഓ​ഫീ​സ​റെ ഉ​ട​ൻ​നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​ിറ്റി സൂ​ച​നാസ​മ​രം​ ന​ട​ത്തി.

ഓ​ഫീ​സ​റെ ഉ​ട​ൻ നി​യ​മി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യസ​മ​ര​ം ആ​രം​ഭി​ക്കു​മെ​ന്നും ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡന്‍റ് പി.​ജി. ജ​യ​ദീ​പ് പ​റ​ഞ്ഞു. സ​മ​രം ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.ആ​ർ. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. കോ​ൺ​ഗ്ര​സ് മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.ആ​ർ. രാ​ധാ​കൃ​ഷ്‌​ണ​ൻ, ലോ​ട്ട​റി തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫി​ലി​പ്പ് ജേ​ക്ക​ബ്, രാ​ജു മാ​രാ​ത്ത്, ജ​നാ​ർ​ദന​ൻ, ജോ​സ് പു​തു​രു​ത്തി എ​ന്നി​വ​ർ പ്രസം​ഗിച്ചു.