ഇ​ന്നു​മു​ത​ൽ ബ​സ് സ​മ​രം
Friday, September 20, 2024 1:55 AM IST
തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ- ഇ​രി​ങ്ങാ​ല​ക്കു​ട- തൃ​ശൂ​ർ റൂ​ട്ടി​ലെ കോ​ണ്‍​ക്രീ​റ്റ് പ​ണി​യു​ടെ പേ​രി​ൽ റോ​ഡു​ക​ൾ ഏ​ക​പ​ക്ഷീ​യ​മാ​യി അ​ട​ച്ചു​കെ​ട്ടി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ​സു​ട​മ- തൊ​ഴി​ലാ​ളി കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഴു​വ​ൻ ബ​സു​ക​ളും സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കും. ഊ​ര​കം, ഇ​രി​ങ്ങാ​ല​ക്കു​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ റോ​ഡ് കോ​ണ്‍​ക്രീ​റ്റ് പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ വ​ഴി​തി​രി​ഞ്ഞാ​ണു സ​ർ​വീ​സ്. ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ വെ​ള്ളാ​ങ്ക​ല്ലൂ​ർ പ്ര​ദേ​ശ​ത്തും റോ​ഡു​ക​ൾ അ​ട​ച്ചു​കെ​ട്ടി.

ബ​സു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​തി​നാ​ൽ ഡീ​സ​ൽ​ചെ​ല​വും ബ​സു​ക​ളു​ടെ മെ​യി​ന്‍റ​ന​ൻ​സും വ​ർ​ധി​ച്ചു. ട​യ​റു​ക​ൾ പൊ​ട്ടു​ന്ന​തും പ​തി​വാ​ണ്. നി​ശ്ചി​ത​സ​മ​യ​ത്തി​നു​ള്ളി​ൽ ഓ​ടി​യെ​ത്താ​ൻ ബ​സു​ക​ൾ​ക്കു ക​ഴി​യു​ന്നി​ല്ലെ​ന്നും ഇ​ന്നു​മു​ത​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​മെ​ന്നും ബ​സു​ട​മ​സ്ഥ സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. ട്രേ​ഡ് യൂ​ണി​യ​ൻ സം​ഘ​ട​ന​ക​ളും സ​മ​ര​ത്തെ പി​ന്തു​ണ​യ്ക്കു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

വി​വി​ധ സം​ഘ​ട​നാ​നേ​താ​ക്ക​ളാ​യ എം.​എ​സ്. പ്രേം​കു​മാ​ർ, വി.​എ​സ്. പ്ര​ദീ​പ്, കെ.​വി. ഹ​രി​ദാ​സ്, എ.​സി. കൃ​ഷ്ണ​ൻ, കെ.​പി. സ​ണ്ണി, എ.​ആ​ർ. ബാ​ബു, കെ.​കെ. ഹ​രി​ദാ​സ്, കെ. ​ഹ​രീ​ഷ്, സെ​ബി വ​ർ​ഗീ​സ്, സു​ഗ​ത​ൻ ക​ല്ലി​ങ്ങ​പ്പു​റം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.