അന്ന​നാ​ട്ടി​ൽ യു​എ​ച്ച്എ​സ്എ​സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി തു​ട​ങ്ങി
Wednesday, September 18, 2024 1:28 AM IST
കാ​ടു​കു​റ്റി: കാ​ൽ​പ​ന്തു​ക​ളി​യി​ൽ പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ക്കാ​ൻ അ​ന്ന​നാ​ട് യൂ​ണി​യ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്് ഫു​ട്ബോ​ൾ പ്രേ​മി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന യു​എ​ച്ച്എ​സ് എ​സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​ക്ക് തു​ട​ക്ക​മാ​യി.

വി​ദ്യാ​ല​യ​ത്തി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കൊ​പ്പം പു​റ​മെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും പ​രി​ശീ​ല​നം ന​ൽ​കും. പ​രി​ശീ​ല​ന​ത്തി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന​വ​ർ​ക്ക് ദീ​ർ​ഘ​കാ​ല പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കു​ക​യാ​ണ് അ​ക്കാ​ദ​മി ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​ന്തോ​ഷ് ട്രോ​ഫി താ​ര​വും കേ​ര​ള പോ​ലീ​സ് ടീം ​അം​ഗ​വു​മാ​യ വി​ബി​ൻ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പിടിഎ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​ രാ​ജേ​ഷ് അ​ധ്യ​ക്ഷ​നാ​യി. മു​ൻ​കാ​ല ഫു​ട്ബോ​ൾ താ​ര​ങ്ങ​ളാ​യ എം.​എ. തോ​മ​സ്, സി.​ഒ. ജോ​ൺ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പ്രി​ൻ​സി ഫ്രാ​ൻ​സി​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​ന ഡേ​വി​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് പി.​സി. അ​യ്യ​പ്പ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ഖി സു​രേ​ഷ്, മോ​ഹി​നി കു​ട്ട​ൻ, മോ​ളി തോ​മ​സ്, കെ.​എ​ൻ. രാ​ജേ​ഷ്, സ്കൂ​ൾ മാ​ നേ​ജ​ർ സി.​എ. ​ഷാ​ജി, പ്രി​ൻ​സി​പ്പ​ൽ ഐ.​ ജ​യ, പ്ര​ധാ​നാ​ധ്യാ​പി​ക എം.​പി. മാ​ലി​നി, ചീ​ഫ് കോ​-ഒാർ​ഡി​നേ​റ്റ​ർ കെ. ​കൃ​ഷ്ണ​കു​മാ​ർ, കാ​യി​കാ​ധ്യാ​പ​ക​ൻ ജി​ബി വി.​ പെ​രേ​പ്പാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ മാ​ള സെ​ന്‍റ് ് ആ​ന്‍റണീ​സ് എ​ച്ച്എ​സ്എ​സ് ജേ​താ​ക്ക​ളാ​യി.