നി​യ​ന്ത്ര​ണം​വി​ട്ട പി​ക്ക​പ്പ് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം
Wednesday, September 18, 2024 1:28 AM IST
ഏ​നാ​മാ​വ്: ക​ട​വി​ൽ സ്റ്റീ​ൽ പാ​ല​ത്തി​ന് സ​മീ​പം ക​ട​യി​ലേ​ക്ക് പി​ക്ക​പ്പ് വാ​ഹ​നം ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം. ഏ​നാ​മാ​വ് സ്വ​ദേ​ശി ടി.​ഐ സു​രേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള "ക​ട​വി​ലെ​ ക​ട' എ​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്കാ​ണ് പി​ക്ക​പ്പ് വാ​ഹ​നം ഇ​ടി​ച്ചു ക​യ​റി​യ​ത്. സ​മീ​പ​ത്തെ ര​ണ്ട് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്.

പാ​വ​റ​ട്ടി ഭാ​ഗ​ത്തു​നി​ന്നും കാ​ഞ്ഞാ​ണി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

ക​ട​യു​ടെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. എ​ൺ​പ​തി​നാ​യി​രം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സ​മീ​പ​പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യി നി​ല​ച്ചു.