കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും
Tuesday, October 8, 2024 7:27 AM IST
കൊ​ര​ട്ടി: കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ അ​ദ്ഭു​ത​പ്ര​വ​ർ​ത്ത​ക​യാ​യ കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. തി​രു​നാ​ളി​ന്‍റെ ഏ​കോ​പ​നം കു​റ്റ​മ​റ്റ​താ​ക്കാ​ൻ 15 ലീ​ഡ​ർ​മാ​രും 240 വോ​ള​ന്‍റി​യ​ർ​മാ​രും അ​ട​ങ്ങു​ന്ന തി​രു​നാ​ൾ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​താ​യി വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ട് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ സ്വ​കാ​ര്യ, കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സു​ക​ൾ ന​ട​ത്തും. വാ​ഹ​ന പാ​ർ​ക്കിം​ഗി​നും വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണു​ള്ള​ത്.

നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു ജ​പ​മാ​ല​യ്ക്കും ല​ദീ​ഞ്ഞി​നും ശേ​ഷ​മാ​ണ് കൊ​ടി​യേ​റ്റ് . തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​മാ​യി ടൗ​ൺ ക​പ്പേ​ള​യി​ലെ​ത്തും. ഈ ​വ​ർ​ഷ​വും കൊ​ര​ട്ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നാ​ണ് ടൗ​ൺ ക​പ്പേ​ള തി​രു​നാ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത്. 5.30ന് ​ടൗ​ൺ ക​പ്പേ​ള​യി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഡേ​വീ​സ് ചി​റ​യ്ക്ക​ൽ കാ​ർ​മി​ക​നാ​കും.

10 ന് ​റോ​സ​റി വി​ല്ലേ​ജ് ഡേ ​ആ​ഘോ​ഷി​ക്കും. 11ന് ​ഇ​ട​വ​ക​ജ​ന​ങ്ങ​ളു​ടെ പൂ​വ​ൻ​കു​ല​സ​മ​ർ​പ്പ​ണം. 12, 13 തീ​യ​തി​ക​ളി​ലാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. 13ന് ​രാ​വി​ലെ അ​ഞ്ചി​നാ​ണ് അ​ദ്ഭു​ത​രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ. 19, 20 തീ​യ​തി​ക​ളി​ൽ എ​ട്ടാ​മി​ടം. 26, 27 തീ​യ​തി​ക​ളി​ൽ പ​തി​ന​ഞ്ചാ​മി​ടം.