ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, October 7, 2024 10:12 PM IST
മൂ​വാ​റ്റു​പു​ഴ: വീ​ടി​ന്‍റെ ടെ​റ​സി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​സാം സ്വ​ദേ​ശി ബാ​ബു​ൾ ഹു​സൈ(40)​നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ത​വ​ള​ക്ക​വ​ല കൊ​ച്ചു​കു​ടി​യി​ൽ തോ​മ​സ് പോ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​ന്‍റെ ഔ​ട്ട് ഹൗ​സി​ൽ താ​മ​സി​ച്ചി​രു​ന്ന ബാ​ബു​ളി​നെ തോ​മ​സി​ന്‍റെ സ​ഹോ​ദ​ര​ൻ വ​ർ​ഗീ​സാ​ണ് വീ​ടി​ന്‍റെ ടെ​റ​സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വ​യ​നാ​ട്ടി​ൽ താ​മ​സി​ക്കു​ന്ന തോ​മ​സി​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും വീ​ട്ടി​ൽ നാ​ളു​ക​ളാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ബാ​ബു​ൾ. മ​രി​ച്ച ബാ​ബു​ളും ഭാ​ര്യ​യും ഭാ​ര്യ സ​ഹോ​ദ​രി​യും കു​ട്ടി​യു​മാ​ണ് ഔ​ട്ട് ഹൗ​സി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ബാ​ബു​ളി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ഇ​വ​രെ കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ടും ല​ഭി​ച്ചി​ല്ല. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. മൃ​ത​ദേ​ഹ​ത്തി​ന് അ​ഞ്ചു​ദി​വ​സ​ത്തി​ന​ടു​ത്ത് പ​ഴ​ക്ക​മു​ണ്ട്. ആ​ളെ പു​ഴു​വ​രി​ച്ച് തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.