മ​ണ്ണി​ടി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വീ​ണു
Wednesday, June 26, 2024 4:54 AM IST
കോ​ല​ഞ്ചേ​രി: പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡ് ത​മ്മാ​നി​മ​റ്റം പാ​റേ​ക്കാ​ട് ക​വ​ല​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന തെ​ക്കേ​വാ​ര​ശേ​രി ഷി​ബു (52) ന്‍റെ മേ​ൽ​ക്കൂ​ര​യി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞ് വീ​ണു. ഉ​ദ്ദേ​ശം 800 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള വീ​ടി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് മേ​ൽ​ക്കൂ​ര​യി​ലേ​ക്ക് വൈ​കി​ട്ട് 6.35യോ​ടെ​യാ​ണ് 25 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ​നി​ന്നു മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്.

ശ​ബ്ദം കേ​ട്ട് താ​മ​സ​ക്കാ​ർ വീ​ടി​ന് പു​റ​ത്തേ​ക്ക് ഓ​ടി മാ​റു​ക​യാ​യി​രു​ന്നു. പ​ട്ടി​മ​റ്റം അ​ഗ്നി ര​ക്ഷാ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​രു​ടെ നേ​തൃ​ത​ത്തി​ൽ വീ​ട്ടി​ലെ താ​മ​സ​ക്കാ​രാ​യ മ​ഹി​ളാ​മ​ണി (65), ഷി​ബു (52), സി​ന്ധു (45), അ​ദ്വൈ​ത് (18) അ​വി​നാ​ശ് (13) എ​ന്നി​വ​രെ​യും

അ​യ​ൽ​പ​ക്ക വീ​ട്ടി​ലെ താ​മ​സ​ക്കാ​രാ​യ പി.​കെ. സാ​ബു, സു​മ (47), എ​ൽ​ദോ സാ​ബു (27) എ​ന്നി​വ​രെ താ​ത്കാ​ലി​ക​മാ​യി അ​ടു​ത്തു​ള്ള വീ​ട്ടി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചു. വീ​ടി​ന് സ​മീ​പം അ​പ​ക​ട ഭീ​ഷ​ണി​യാ​യി വ​ലി​യ തെ​ങ്ങ് ന​ൽ​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്