രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി
Thursday, June 27, 2024 4:44 AM IST
കോ​ത​മം​ഗ​ലം: പാ​ട​ത്ത് ക​ണ്ടെ​ത്തി​യ രാ​ജ​വെ​ന്പാ​ല​യെ വ​നം​വ​കു​പ്പ് വാ​ച്ച​ർ പി​ടി​കൂ​ടി. കോ​ട്ട​പ്പ​ടി വാ​വേ​ലി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഉ​ഗ്ര​വി​ഷ​മു​ള്ള രാ​ജ​വെ​ന്പാ​ല​യെ വ​നം​വ​കു​പ്പ് വാ​ച്ച​റാ​യ സ​ണ്ണി വ​ർ​ഗീ​സാ​ണ് പി​ടി​കൂ​ടി​യ​ത്.

ഏ​റെ നേ​രം ത​ല​ങ്ങും​വി​ല​ങ്ങും ഓ​ടി​യ രാ​ജ​വെ​ന്പാ​ല​യെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് സ​ണ്ണി കൂ​ട്ടി​ലാ​ക്കി​യ​ത്. കോ​ട്ട​പ്പാ​റ വ​ന​മേ​ഖ​ല​ക്ക​ടു​ത്തു​ള്ള സ്ഥ​ല​മാ​ണ് വാ​വേ​ലി. കാ​ട്ടാ​ന​ക​ളെ കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ നാ​ട്ടു​കാ​ർ മ​റ്റൊ​രു വ​ന്യ​ജീ​വി​യു​ടെ കൂ​ടി സാ​ന്നി​ധ്യം നേ​രി​ൽ ക​ണ്ട​തോ​ടെ ഭീ​തി​യി​ലാ​ണ്.