നെടുങ്കണ്ടം: സംസ്ഥാന സാംബോ ചാംപ്യൻഷിപ്പിൽ ജില്ലയ്ക്ക് മികച്ച നേട്ടം. മത്സരത്തിനിറങ്ങിയ 24 അംഗടീമിൽ 13 സ്വർണവും രണ്ട് വെള്ളിയും എട്ട് വെങ്കലവും നേടിയാണ് നേട്ടം.
കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നടന്ന മത്സരത്തിൽ അന്തർദേശിയ താരം അഭിജിത്ത്എം. മഹേഷ് ടീമിനെ നയിച്ചു. സന്ദീപ് ഷാജി, അമൽ ഷാജി, എം. അഭിജിത്ത്, അരുണിമ ബിജു, മേഘ സോമൻ, അഭിജിത്ത് എം. മഹേഷ്, അഭിമന്യു എൻ. രാജീവ്, കാർത്തിക് (എൻഎസ്എ നെടുങ്കണ്ടം), അൽഫോൻസ സൈജു, സാവിയോ ഷൈബു, അജിൽ ജോജോ (സിആർഎച്ച്എസ് വലിയതോവള), ആര്യൻ മഹേഷ്, അഡോൺ ഷൈജു (ജിഇഎംഎച്ച്എസ് ശാന്തിഗ്രാം) എന്നിവർ സ്വർണമെഡലും കെ.സ്. ഗോകുൽ (എൻഎസ്എ നെടുങ്കണ്ടം), അലൻ മനോജ് (ജിഇഎംഎച്ച്എസ് ശാന്തിഗ്രാം) എന്നിവർ വെള്ളി മെഡലും എലൈൻ ഷൈജു, കൃഷ്ണജിത്ത് മനോജ് (സിആർഎച്ച്എസ് വലിയതോവള), പി.സ്. അർജുൻ (സെന്റ് തോമസ് എച്ച്എസ്എസ് ഇരട്ടയാർ), ലക്ഷമി മോഹനൻ, ഏബൽ മനോജ്, ഹെവിൻ അഭിലാഷ്, അലൻ സന്തോഷ്, ഗൗതം ജയൻ (ജിഇഎംഎച്ച്എസ് ശാന്തിഗ്രാം) എന്നിവർ വെങ്കല മെഡലും നേടി.
വിജയികളായവർ ദേശീയ സാംബോ മത്സരത്തിൽ കേരളത്തെ പ്രതിനിധികരിക്കുമെന്നും വരാനിരിക്കുന്ന ഏഷ്യൻ ഇൻഡോർ ഗെയിംസിനായി ജില്ലയിലെ അന്താരാഷട്ര താരങ്ങളായ ഹാരിഷ് വിജയനും അഭിജിത്ത്എം. മഹേഷും തയാറെടുക്കുകയാണെന്നും പരിശീലകരായ സച്ചിൻ ജോണി, രാഹുൽ ഗോപി എന്നിവർ പറഞ്ഞു. ഫ്രാങ്കളിൻ ഷാജി, ഹാരിഷ് വിജയൻ, ബിനേഷ് എന്നിവരാണ് ടീം മാനേജർമാർ.