വാ​തി​ൽ കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണ​ശ്ര​മം
Friday, September 20, 2024 11:56 PM IST
മാ​വേ​ലി​ക്ക​ര: വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണ ശ്ര​മം. പ​ല്ലാ​രി​മം​ഗ​ലം ച​ന്ദ്രാ​ല​യം മീ​നാ​ക്ഷി​യ​മ്മ​യു​ടെ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ലാ​ണ് മോ​ഷ്‌​ടാ​വ് കു​ത്തി​ത്തു​റ​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണു സം​ഭ​വം.

താ​മ​സം ഇ​ല്ലാ​ത്ത വീ​ടി​നു​ള്ളി​ൽ ടോ​ർ​ച്ച് പ്ര​കാ​ശി​ക്കു​ന്ന​ത് ക​ണ്ട അ​യ​ൽ​വാ​സി ബ​ഹ​ളം വ​ച്ച​പ്പോ​ഴേ​ക്കും മോ​ഷ്‌​ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സാ​ധ​ന​ങ്ങ​ൾ ഒ​ന്നു ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. മീ​നാ​ക്ഷി​യ​മ്മ മ​ക​ളു​ടെ അ​ടു​ത്ത് പോ​യി​രു​ന്ന​തി​നാ​ൽ വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.