നീ​രേ​റ്റു​പു​റം ജ​ല​മേ​ള 22ന്; ​ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി
Wednesday, September 18, 2024 11:37 PM IST
എടത്വ: ​തി​രു​വോ​ണ​നാ​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന നീ​രേ​റ്റു​പു​റം ജ​ല​മേ​ള 22 ലേ​ക്കു മാ​റ്റി​യ​തി​നാ​ല്‍ വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ന്ന് വൈ​കു​ന്നേ​രം 5 വ​രെ നീ​ട്ടി​യ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ജ​ല​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ എ​ല്ലാം പൂ​ര്‍​ത്തി​യാ​യ​താ​യി ചെ​യ​ര്‍​മാ​ന്‍ റെ​ജി ഏബ്ര​ഹാം തൈ​ക്ക​ട​വി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പ​ന​വേ​ലി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

22ന് ​ഉ​ച്ച​യ്ക്ക് 12ന് ​ആ​യി​രം പേ​ര്‍​ക്ക് ഓ​ണ​സ​ദ്യ. രണ്ടിന് ​നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ള്‍ അ​ണി​നി​ര​ന്നു​ള്ള ജ​ല​ഘോ​ഷ​യാ​ത്ര, മ​ത്സര​വ​ള്ള​ങ്ങ​ളെ അ​ണി​നി​ര​ത്തി​യു​ള്ള മാ​സ്ട്രി​ല്‍ കാ​ണി​ക​ള്‍​ക്ക് കു​ളി​ര്‍​മ​യേ​കു​ന്ന രീ​തി​യി​ല്‍ വാ​ട്ട​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ള്‍ നാ​ട​ന്‍ ക​ലാ​കാ​ര​ന്മാ​രു​ടെ ക​ലാ​വി​രു​ന്നു​ക​ള്‍ എ​ന്നി​വ ന​ട​ക്കും. ജ​ല​മേ​ള മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ന്ത്രി​മാ​രാ​യ പി. ​പ്ര​സാ​ദ്, വീ​ണാ ജോ​ര്‍​ജ്, റോ​ഷി അ​ഗ​സ്റ്റി​ന്‍, എംപി​മാര്‍, എം​എ​ല്‍​എ​മാ​ര്‍ സി​നി​മ ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, സാ​മൂ​ഹ്യ-​സാം​സ്‌​കാരി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും. ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ത്തോ​ടുകൂ​ടി​യ ട്രാ​ക്കും സ്റ്റാ​ര്‍​ട്ടിം​ഗും ഈ ​വ​ര്‍​ഷ​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. 9 ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 40 ക​ളി​വ​ള്ള​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും.

ആ​ക​ര്‍​ഷ​ക​മാ​യ ബോ​ണ​സും കാ​ഷ് അ​വാ​ര്‍​ഡു​മാ​ണ് ഏ​ര്‍​പ്പെ ടു​ത്തിയിരി​ക്കു​ന്ന​ത്. വ​ള്ളം​ക​ളി കാ​ണാ​ന്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​രു​ന്നു വ​ള്ളം​ക​ളി ദ​ര്‍​ശി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പാ​സു​ക​ള്‍ നീ​രേ​റ്റു​പു​റം ഓ​ഫി​സി​ല്‍​നി​ന്നും ല​ഭി​ക്കും. ഫോ​ണ്‍. 9847939373, 8301808700.