നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം ബൈക്ക് യാത്രികർക്കു ഭീ​ഷ​ണി
Tuesday, September 17, 2024 11:28 PM IST
തുറ​വൂ​ർ: ദേ​ശീ​യ​പാ​ത​യി​ലും വി​വി​ധ മേ​ഖ​ല​ക​ളി​ലും ജ​ന​ങ്ങ​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യി തെ​രു​വു നാ​യ ശ​ല്യം രൂ​ക്ഷ​മാ​വു​ന്നു. മാം​സാ​വ​ശിഷ്ട​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും തെ​രു​വോ​ര​ത്ത് നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​ൽ നാ​യ്ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​പ്പി​ടകേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​മീ​പ​വും തെ​രു​വു​നാ​യ്ക്ക​ൾ ജ​ന​ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​യ് വ​ള​രു​ക​യാ​ണ്.

അ​രൂ​ർ, ച​ന്തി​രൂ​ർ പ​ഴ​യ​പാ​ലം, ബ​സ് സ്റ്റോ​പ്പ്, ച​ന്തി​രൂ​ർ സ്കൂ​ൾ, എ​ഴു​പു​ന്ന, കു​ത്തി​യ​തോ​ട്, തു​റ​വൂ​ർ, ചാ​വ​ടി, പ​ള്ളി​ത്തോ​ട്, അ​ന്ധ​കാ​ര​ന​ഴി, പ​ട്ട​ണ​ക്കാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡി​ൽ ക​ടി​പി​ടി കൂ​ടു​ക​യും വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ത്തി​നു ഭീ​ഷ​ണി​യാ​യും വ​ഴി​യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ചും ഇ​വ ജ​ന​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടും അ​ധി​കൃ​ത​ർ യാ​തൊ​രു വി​ധ ന​ട​പ​ടി​യും എ​ടു​ക്കു​ന്നി​ല്ല.

ആ​കാ​ശ​പാ​ത നി​ർ​മാ​ണ​മേ​ഖ​ല​യി​ലും നാ​യ്ക്കു​ട്ട​ങ്ങ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വ​ൻ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. തീ​ര​ദേ​ശ റോ​ഡി​ലും നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ക​ട​ലി​ൽ പോ​കു​വാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

ഇ​തി​നോ​ട​കം നി​ര​വ​ധി​പേ​രെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചി​ട്ടു​ള്ള​ത്. ചേ​ർ​ത്ത​ല താ​ലൂ​ക്കി​ന്‍റെ വ​ട​ക്ക​ൽ മേ​ഖ​ല​യി​ലെ രൂ​ക്ഷ​മാ​യ നാ​യ്ശ​ല്യ​ത്തി​നെ​തി​രേ അ​ധി​കൃ​ത​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.