പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ
Tuesday, September 17, 2024 12:07 AM IST
മാ​ന്നാ​ർ: പ​തി​മൂ​ന്നു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്താ​ൽ മ​ധ്യവ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യ മാ​ന്നാ​ർ കു​ട്ട​മ്പേ​രൂ​ർ ഗി​രി​ജാ ഭ​വ​നി​ൽ അ​നി​ൽ​കു​മാ​റി(57) നെ​യാ​ണ് മാ​ന്നാ​ർ പോ​ലീ​സ് പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞദി​വ​സം ട്യൂ​ഷ​ൻ സെ​ന്‍ററി​ലേ​ക്ക് പോ​കാ​ൻ വീ​ട്ടി​ൽനി​ന്ന് ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​യെ ട്യൂ​ഷ​ൻ സെന്‍റ​റി​ൽ കൊ​ണ്ടാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​തി സ്കൂ​ട്ട​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം വി​ദ്യാ​ർ​ഥി​നി മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ച​തി​നെതു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് മാ​ന്നാ​ർ എ​സ്ഐ ​അ​ഭി​രാം സി.​എ​സ്, ഗ്രേ​ഡ് എ​സ് ഐ ​സു​ധീ​പ്, വ​നി​ത എ​എ​സ്ഐ ​സ്വ​ർ​ണ​രേ​ഖ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ജി​ത്ത്, സി​പി​എം ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.