ടെ​ക്ക്‌​നോ​വ -2024 ശാ​സ്ത്ര പ​ഠ​ന ക്യാ​മ്പിനു തുടക്കം
Wednesday, September 18, 2024 11:36 PM IST
ച​​ങ്ങ​​നാ​​ശേ​​രി: പ്ര​​പ​​ഞ്ച​​ത്തെ കൂ​​ടു​​ത​​ല്‍ അ​​റി​​യു​​ന്തോ​​റും ദൈ​​വ​​ത്തെ​​ക്കു​​റി​​ച്ച് വി​​സ്മ​​യ​​ഭ​​രി​​ത​​രാ​​യി സം​​സാ​​രി​​ക്കു​​ന്ന ശാ​​സ്ത്ര​​ജ്ഞ​​മാ​​ര്‍ ഉ​​ണ്ടാ​​കു​​ന്ന​​ത് മ​​നു​​ഷ്യ​​രാ​​ശി​​ക്ക് അ​​നു​​ഗ്ര​​ഹ​​മാ​​ണെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. ശാ​​സ്ത്ര​​പ​​ഥം സ​​യ​​ന്‍​സ് മാ​​സി​​ക​​യു​​ടെ​​യും സ​​യ​​ന്‍​സ് എ​​ജ്യു​​ക്കേ​​ഷ​​ന്‍ ട്ര​​സ്റ്റി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി മീ​​ഡി​​യ വി​​ല്ലേ​​ജി​​ല്‍ ന​​ട​​ക്കു​​ന്ന ശാ​​സ്ത്ര പ​​ഠ​​ന ക്യാ​​മ്പ് ടെ​​ക്ക്‌​​നോ​​വ -2024 ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​ഹം.

ഇ​​ന്ത്യ​​യു​​ടെ ശാ​​സ്ത്ര വി​​ജ്ഞാ​​നീ​​യം ലോ​​ക​​ത്തി​​നു ന​​ൽ​​കു​​ന്ന അ​​തു​​ല്യ സം​​ഭാ​​വ​​ന ഭൗ​​തീ​​ക ശാ​​സ്ത്ര​​വും ആ​​ത്മീ​​യ​​ത​​യും ത​​മ്മി​​ലു​​ള്ള ദ്യ​​ഢ ബ​​ന്ധ​​ത്തി​​ന്‍റെ അ​​റി​​വാ​​ണെ​​ന്നും ശാ​​സ്ത്ര​​വും ദൈ​​വ​​ബോ​​ധ​​വും ത​​മ്മി​​ലു​​ള്ള ബ​​ന്ധം ത​​ക​​രു​​ന്ന​​ത് അ​​പ​​ക​​ട​​മാ​​ണെ​​ന്നും ആ​​ര്‍​ച്ച് ബി​​ഷ​​പ് പ​​റ​​ഞ്ഞു. അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പു​​ര​​യ്ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ച​​ന്ദ്ര​​യാ​​ന്‍-3 യു​​ടെ ​മു​​ഖ്യ നേ​​തൃ​​നി​​ര​​യി​​ലെ അം​​ഗ​​വും ജി​​എ​​സ്എ​​ല്‍​വി എം​​കെ -3 യു​​ടെ ഡെ​​പ്യൂ​​ട്ടി പ്രോ​​ജ​​ക്ട് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ഡോ. ​​ബി​​ജു സി. ​​തോ​​മ​​സ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ച​​ങ്ങ​​നാ​​ശേ​​രി, പാ​​ലാ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കോ​​ര്‍​പ​​റേ​​റ്റു​​ക​​ളി​​ലെ ഹൈ​​സ്‌​​കൂ​​ള്‍, ഹ​​യ​​ര്‍ സെ​​ക്ക​​ൻ​ഡ​​റി വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യാ​​ണ് ടെ​​ക്ക്‌​​നോ​​വ സം​​ഘ​​ടി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക മേ​​ഖ​​ല​​യി​​ലെ പ്ര​​മു​​ഖ​​ര്‍ ക്ലാ​​സു​​ക​​ള്‍ ന​​യി​​ക്കു​​ന്നു.

ച​​ങ്ങ​​നാ​​ശേ​രി, പാ​​ലാ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കോ​​ര്‍​പ​​റേ​​റ്റു​​ക​​ളു​​ടെ മാ​​നേ​​ജ​​ര്‍​മാ​​രാ​​യ ഫാ. ​​മ​​നോ​​ജ് ക​​റു​​ക​​യി​​ല്‍, ഫാ. ​​ജോ​​ര്‍​ജ് പു​​ല്ലു​​കാ​​ലാ​​യി​​ല്‍, ഫാ. ​​ഡൊ​​മ​​നി​​ക്ക് അ​​യ​​ലു​​പ​​റ​​മ്പി​​ല്‍, ശാ​​സ്ത്ര​​പ​​ഥം മാ​​സി​​ക എ​​ക്‌​​സി​​ക്യൂ​​ട്ടി​​വ് എ​​ഡി​​റ്റ​​ര്‍ ഫാ. ​​ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി​​ല്‍, മീ​​ഡി​​യ വി​​ല്ലേ​​ജ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ഫി പു​​തു​​പ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ഫാ. ​​ക്രി​​സ്റ്റോ നേ​​രി​​യം​​പ​​റ​​മ്പി​​ല്‍, ഫി​​ലി​​പ്‌​​സ​​ണ്‍ ജെ. ​​മേ​​ഡ​​യി​​ല്‍, കെ. ​​ബി​​ജി​​മോ​​ന്‍, ഡൊ​​മ​​നി​​ക് ജോ​​സ​​ഫ്, ഷൈ​​രാ​​ജ് വ​​ര്‍​ഗീ​​സ്, സി.​​എം. ഷാ​​ജി, ജി​​ജി ദേ​​വ​​സി എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്കി.