പ്ര​ക​ട​ന​വും ധ​ര്‍​ണ​യും ന​ട​ത്തി
Sunday, September 8, 2024 11:50 PM IST
ആ​ല​പ്പു​ഴ: മ​ത്സ്യ​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി വി​ഹി​ത​വും മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളു​ടെ റ​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സും ഭീ​മ​മാ​യി വ​ര്‍​ദ്ധി​പ്പി​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണെ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ (കെ​എം​സി​എ) ആ​ല​പ്പു​ഴ രൂ​പ​ത ക​മ്മി​റ്റി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ ക്ഷേ​മ​നി​ധി ജി​ല്ലാ ഓ​ഫീ​സി​നു മു​ന്നി​ല്‍ പ്ര​ക​ട​ന​വും ധ​ര്‍​ണ​യും ന​ട​ത്തി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ധ​വ പെ​ന്‍​ഷ​നും, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പ് മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.

ഫാ.​പോ​ള്‍ ജെ. ​അ​റ​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് പി​ജി ജോ​ണ്‍ ബ്രി​ട്ടോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ എം​പി ഡോ.​കെ എ​സ് മ​നോ​ജ്, സ​ന്തോ​ഷ് കൊ​ടി​യ​നാ​ട്, സാ​ബു വി ​തോ​മ​സ്, ക്ലീ​റ്റ​സ് ക​ള​ത്തി​ല്‍, ത​ങ്ക​ച്ച​ന്‍ തെ​ക്കേ പാ​ല​യ്ക്ക​ല്‍, തോ​മ​സ് ക​ണ്ട​ത്തി​ല്‍, കു​ഞ്ഞു​മോ​ന്‍ ചേ​ന​പ്പ​റ​മ്പി​ല്‍, സ്റ്റീ​ഫ​ന്‍ വ​ട​ക്കേ ത​യ്യി​ല്‍, ജോ​ണ്‍ പോ​ള്‍, ജ​യ, സെ​ബാ​സ്റ്റ്യ​ന്‍ എ​ച്ച്.​എ​ച്ച് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.