44 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം അ​വ​ർ ഒ​ത്തു​കൂ​ടി
Sunday, September 8, 2024 11:50 PM IST
ഹ​രി​പ്പാ​ട്: ക്ലാ​സ് മു​റി​വി​ട്ട്നാ​ല്‍​പ​ത്തി നാ​ല് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ​അ​വ​ര്‍ ഒ​ത്തു​കൂ​ടി. പ​ഴ​യ പ്രീ ​ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​ക​ളാ​യി മാ​റി​ക്കൊ​ണ്ട് ഓ​ര്‍​മ​ച്ചെ​പ്പു​ക​ള്‍ തു​റ​ന്നു. ന​ങ്ങ്യാ​ര്‍​കു​ള​ങ്ങ​ര ടി​കെ​എം​എം കോ​ള​ജി​ലെ 1978-80 എ​ഫ് ബാ​ച്ച് പ്രീ​ഡി​ഗ്രി കു​ട്ടി​ക​ളാ​ണ് വീ​ണ്ടും ഓ​ര്‍​മ പു​തു​ക്കാ​ന്‍ ഒ​ത്തു​കൂ​ടി​യ​ത്. 72 പേ​ര്‍ പ​ഠി​ച്ചി​രു​ന്ന ക്ലാ​സി​ലെ 59 പേ​രെ​യാ​ണ് കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ അ​വ​ര്‍ ക​ണ്ടെ​ത്തി​യ​ത്. വി​ദേ​ശ​ത്തും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​രൊ​ഴി​ച്ച് 42 പേ​ര്‍ ഓ​ര്‍​മ​ച്ചെ​പ്പ് തു​റ​ക്കാ​നെ​ത്തി.

കൂ​ടെ പ​ഠി​ച്ച​വ​രി​ല്‍ ജീ​വി​ച്ചി​രി​പ്പി​ല്ലാ​ത്ത ഒ​ന്‍​പ​തു പേ​രെ സ്മ​രി​ച്ചുകൊ​ണ്ടാ​ണ് ഒ​ത്തു​കൂ​ട​ലി​നു തു​ട​ക്കം കു​റി​ച്ച​ത്. കൂ​ടെ പ​ഠി​ച്ച​വ​രാ​ണെ​ങ്കി​ലും പ​ര​സ്പ​രം തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധം ഭൂ​രി​പ​ക്ഷം പേ​രും രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും മാ​റി​ക്ക​ഴി​ഞ്ഞി​രു​ന്നു. പേ​രു​ക​ള്‍ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് തി​രി​ച്ച​റി​ഞ്ഞ് കൂ​ട്ടു​കാ​ര്‍ സ്‌​നേ​ഹം പ​ങ്കു​വ​ച്ച​ത്.

വി​വി​ധ സ്ഥാ​ന​ങ്ങ​ളി​ല്‍ വ്യാ​പ​രി​ച്ച​വ​ര്‍. ‌ക​ര്‍​മ​രം​ഗ​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും സ​ജീ​വ​മാ​യി തു​ട​രു​ന്ന​വ​ര്‍, എ​ല്ലാ​വ​രും പ​ര​സ്പ​രം അ​റി​യാ​നും അ​റി​യി​ക്കാ​നും കു​ട്ടി​ക​ളെ​പ്പോ​ലെ മ​ത്സ​രി​ച്ചു. മു​ത്ത​ശി​മാ​രും മു​ത്ത​ച്ഛ​ന്മാ​രു​മാ​യ​വ​രും ഏ​റെ. ഓ​ണനാ​ളാ​യ​തി​നാ​ല്‍ അ​ത്ത​പ്പൂ​ക്ക​ള​മൊ​രു​ക്കി​ക്കൊ​ണ്ടാ​ണ് ഓ​ര്‍​മ​ച്ചെ​പ്പി​ന് മാ​റ്റു​കൂ​ട്ടി​യ​ത്. പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍, അ​നു​ഗ്ര​ഹി​ക്കാ​ന്‍ അ​ധ്യാ​പി​ക​മാ​രാ​യ ഐ​ഷ ടീ​ച്ച​റും ഗീ​ത ടീ​ച്ച​റും എ​ത്തി​യി​രു​ന്നു.

പൊ​ന്നാ​ട അ​ണി​യി​ച്ചും ഉ​പ​ഹാ​രം ന​ല്‍​കി​യും കു​ട്ടി​ക​ള്‍ ഗു​രു​വ​ന്ദ​ന​വും ന​ട​ത്തി. അ​ധ്യാ​പി​ക​മാ​ര്‍ തി​രി​തെ​ളി​ച്ച് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. 44 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ക്ലാ​സി​ലി​രു​ന്ന കു​ട്ടി​ക​ളു​ടെ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​തി​ലെ സ​ന്തോ​ഷ​വും അ​നു​ഭ​വ​ങ്ങ​ളും അ​ധ്യാ​പി​ക​മാ​രും പ​ങ്കു​വ​ച്ചു.

കെ.​ജി.​ മ​ഹാ​ദേ​വ​ന്‍, ശ്രീ​കു​മാ​ര്‍ മോ​ഹ​ന്‍, ഏ​വൂ​ര്‍ വി​ജ​യ​മോ​ഹ​ന്‍, ക​രു​വാ​റ്റ ജ​യ​പ്ര​കാ​ശ്, മ​ഞ്ജു​ള ​ഡി.​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

രാ​ജു, ഗീ​താ ബാ​ബു, വി​ജ​യ​പ്പ​ന്‍, ര​ഘു, അ​ജി​ത, അ​നി​ത, സൂ​സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.