ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ​സ്
Sunday, September 8, 2024 11:50 PM IST
കു​ട്ട​നാ​ട്: പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ള്ള ക​ര​ട് രേ​ഖ​യി​ല്‍​നി​ന്ന് 131 വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ​മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട്ടി​ലെ വി​വി​ധ ഇ​ട​വ​ക യൂ​ണി​റ്റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ച​ങ്ങ​നാ​ശേ​രി ഫൊ​റോ​ന സ​മി​തി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന പ്ര​തി​ഷേ​ധ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജാ​ഗ്ര​ത​ദി​ന പ്ര​തി​ഷേ​ധ യോ​ഗം ഫൊ​റോ​ന വി​കാ​രി ഫാ. ​ഡോ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര്‍​ഷ​ക​രു​ടെ​യും കാ​ര്‍​ഷി​ക മേ​ഖ​ല​ക​ളി​ലെ പ്ര​ശ്‌​ന​ങ്ങ​ളി​ലും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഉ​ണ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും ക​ര്‍​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും മ​തി​യാ​യ സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ല്ല​പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ന്‍ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ന്‍ തു​മ്പൂ​ങ്ക​ല്‍ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ലി​ബി​ന്‍ തു​ണ്ടു​ക​ളം, ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, അ​തി​രൂ​പ​താ സെ​ക്ര​ട്ട​റി സൈ​ബി അ​ക്ക​ര, ഫൊ​റോ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബാ​ബു വ​ള്ള​പ്പു​ര, കെ.​എ​സ് ആ​ന്‍റണി, ,തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ല്‍, ട്ര​ഷ​റ​ര്‍ കെ.​പി. മാ​ത്യു, ലി​സി ജോ​സ്, ലാ​ലി​മ്മ ടോ​മി, ത​ങ്ക​ച്ച​ന്‍ പു​ല്ലു​ക്കാ​ട്ട് ജോ​സ​ഫ് ചാ​ക്കോ, എ.​ജെ. ജോ​സ​ഫ്, ബേ​ബി​ച്ച​ന്‍ പു​ത്ത​ന്‍പ​റ​മ്പ്, സെ​ബാ​സ്റ്റ്യ​ന്‍ ഞാ​റ​ക്കാ​ട്ട്, സെ​ബാ​സ്റ്റ്യ​ന്‍ മേ​ട​യി​ല്‍, സോ​ഫി ഷാ​ജി, ജോ​യി​ച്ച​ന്‍ പീ​ലി​യാ​നി​ക്ക​ല്‍, ബേ​ബി​ച്ച​ന്‍ ത​ട​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​തേ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച പ്ര​തി​ഷേ​ധ ജാ​ഗ്ര​ത ദി​ന​മാ​യി സം​സ്ഥാ​ന ത​ല​ത്തി​ല്‍​ആ​ച​രി​ച്ചു.