അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി ബ​ഹി​ഷ്‌​ക​രി​ച്ചു
Tuesday, September 10, 2024 10:46 PM IST
ചെങ്ങ​ന്നൂ​ര്‍: രാ​മ​ങ്ക​രി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍​നി​ന്നു ജാ​മ്യ​ത്തി​ല്‍ ഇ​റ​ക്കി​യ പ്ര​തി​യെ കോ​ട​തി വ​രാ​ന്ത​യി​ല്‍നി​ന്നു വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത് ആ​ല​പ്പു​ഴ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ കെ.​ജെ.​ഗോ​പ​കു​മാ​റി​നെ കൈയേ​റ്റം ചെ​യ്ത് ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ക്കു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു ചെ​ങ്ങ​ന്നൂ​ര്‍ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​ര്‍ ചെ​ങ്ങ​ന്നൂ​ര്‍ കോ​ട​തി ന​ട​പ​ടി​ക​ള്‍ ബ​ഹി​ഷ്‌​ക​രി​ച്ചു.

പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ചെ​ങ്ങ​ന്നൂ​ര്‍ കോ​ട​തി​ക​ളി​ലെ അ​ഭി​ഭാ​ഷ​ക​ര്‍ ചെ​ങ്ങ​ന്നൂ​ര്‍ ടൗ​ണി​ല്‍ പ്ര​ക​ട​നം ന​ട​ത്തു​ക​യും യോ​ഗം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത് ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​ര്‍​വീ​സി​ല്‍നി​ന്നു സ​സ്‌​പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്നും യോ​ഗം പ്ര​മേ​യം മു​ഖേ​ന മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, ഹൈ​ക്കോ​ട​തി ചീ​ഫ് ജസ്റ്റീ​സ്, ബാ​ര്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ എ​ന്നി​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ല്‍ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ര്‍​ജ് തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി. പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ലും യോ​ഗ​ത്തി​ലും അ​ഭി​ഭാ​ഷ​ക​രാ​യ എ​ബി കു​ര്യാ​ക്കോ​സ്, പി.​ജി. ശ​ശി​ധ​ര​ന്‍​പി​ള്ള, പി.​ഒ. ജോ​സ്, ടി.​ജി. ശ​ശി​ധ​ര​ന്‍​പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്ത് പ്രസംഗിച്ചു.