ക​ർ​ഷ​ക​രു​ടെ ആ​ത്മ​വീ​ര്യം ത​ക​ർ​ക്ക​രു​ത്: രാ​ഷ്‌​ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ്
Monday, September 9, 2024 11:46 PM IST
മ​ങ്കൊ​മ്പ്: ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ക​ർ​ഷ​ക​ർ കൃ​ഷി ഇ​റ​ക്കു​ന്ന​തും കാ​ട് വെ​ട്ടു​ന്ന​തും കൊ​ണ്ടെ​ന്ന വാ​ദം തി​രു​ത്ത​ണ​മെ​ന്നും ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ ക​ർ​ഷ​ക​രു​ടെ ആ​ത്മ​വീ​ര്യം ത​ക​ർ​ക്കാ​നാ​ണെ​ന്നും ക​ർ​ഷ​ക​രെ പ്ര​തി​ക​ളാ​ക്കാ​നു​ള്ള പ​രി​സ്ഥി​തി വാ​ദി​ക​ളു​ടെ നീ​ക്ക​ത്തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​വ​ണ​മെ​ന്നും രാ​ഷ്‌​ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ് കു​ട്ട​നാ​ട് മേ​ഖ​ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ഷ്‌​ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഔ​സേ​പ്പ​ച്ച​ൻ ചെ​റു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ടി. തോ​മ​സ് കാ​ച്ചാം​കോ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ൺ​വീ​ന​ർ ചാ​ക്ക​പ്പ​ൻ ആ​ന്‍റ​ണി പ​ഴ​യപ​ള്ള​ത്തു​ശേ​രി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് നൈ​നാ​ൻ തോ​മ​സ് മു​ള​പ്പാം​മ​ഠം, ടോ​മി​ച്ച​ൻ മേ​പ്പു​റം, ജോ​സി കു​ര്യ​ൻ, ടോം ​ജോ​സ​ഫ് അ​റ​യ്ക്ക​പ്പ​റ​മ്പ്, കെ.​സി. ജോ​സ​ഫ് ക​ണി​യാം​പ​റ​മ്പി​ൽ, ജോ​ണി​ച്ച​ൻ മ​ണ​ലി, അ​ല​ക്സാ​ണ്ട​ർ പു​ത്ത​ൻ​പു​ര, കെ.​ജെ. ജ​യിം​സ് കൊ​ച്ചു​കു​ന്നേ​ൽ, ജി​മ്മി​ച്ച​ൻ ന​ടു​ച്ചി​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​സ്ഥി​തി വാ​ദി​ക​ളു​ടെ രാ​ജ്യാ​ന്ത​ര ബ​ന്ധ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക, സാ​മ്പ​ത്തി​ക സ്രോ​ത​സും ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷി​ക്കു​ക, പ​രി​സ്ഥി​തി വാ​ദി​ക​ളി​ൽ നി​ന്ന് വ​യ​നാ​ടി​നെ ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഇ​ന്ന് രാ​മ​ങ്ക​രി​യി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ക്കും.