കെ​എ​സ്ആ​ര്‍​ടി​സി ഇ​നി മാ​ലി​ന്യ​മു​ക്തം; ക​ര്‍​മ​പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു
Wednesday, September 11, 2024 11:33 PM IST
ആല​പ്പു​ഴ: മാ​ലി​ന്യമു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി മാ​ലി​ന്യ മു​ക്ത കെ​എ​സ്ആ​ര്‍​ടി​സി എ​ന്ന ല​ക്ഷ്യ​വു​മാ​യി ക​ര്‍​മ​പ​രി​പാ​ടി​ക്കു തു​ട​ക്കം കു​റി​ച്ച് ആ​ല​പ്പു​ഴ ജി​ല്ലാ യൂ​ണി​റ്റ്. ആ​യി​ര​ങ്ങ​ള്‍ ദി​വ​സേ​ന വ​ന്നു​പോ​കു​ന്ന കെ​എ​സ്ആ​ര്‍​ടി​സി സ്്റ്റാ​ന്‍​ഡു​ക​ളും പ​രി​സ​ര​വും മാ​ലി​ന്യ മു​ക്ത​മാ​ക്കി മാ​തൃ​ക സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​യു​ടെ ക​ര്‍​മ​പ​രി​പാ​ടി​യു​ടെ പ്ര​കാ​ശ​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​ച്ച്. സ​ലാം എം​എ​ല്‍​എ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ.​എ​സ്. ക​വി​ത​യ്ക്ക് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു.

തു​ട​ര്‍​ന്നു ന​ട​ന്ന ച​ര്‍​ച്ച ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ജി. രാ​ജേ​ശ്വ​രി ന​യി​ച്ചു. ജ​ന​ങ്ങ​ളു​ടെ മ​നോ​ഭാ​വ​ത്തി​ലും ശീ​ല​ങ്ങ​ളി​ലും മാ​റ്റം വ​രു​ത്താ​ന്‍ മാ​ര്‍​ച്ച് 30-ന് ​സീ​റോ വേ​സ്റ്റ് കാ​മ്പ​യി​ന് കെ​എ​സ്ആ​ര്‍​ടി​സി തു​ട​ക്കം കു​റി​ക്കും. ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍ മാ​ലി​ന്യ​മു​ക്ത​മാ​ക്കി സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​ക, ഓ​ഫീ​സു​ക​ള്‍ ഹ​രി​ത ച​ട്ടം പാ​ലി​ക്കു​ക, ഗ്യാ​രേ​ജു​ക​ള്‍ വൃ​ത്തി​യാ​ക്കു​ക, ശൗ​ചാ​ല​യ​ങ്ങ​ള്‍ ന​വീ​ക​രി​ക്കു​ക, പൊ​തു മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ക്രി​യാ​ത്ക​മ​യാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന​താ​ണ് കാ​ര്യ​പ​രി​പാ​ടി.