സ​പ്ലൈ​കോ ഓ​ണം​ഫെ​യ​ർ തു​ട​ങ്ങി
Tuesday, September 10, 2024 10:46 PM IST
ചേ​ർ​ത്ത​ല: ഇ​രു​മ്പു​പാ​ല​ത്തി​നു സ​മീ​പ​മു​ള്ള പീ​പ്പി​ൾ​സ് ബ​സാ​റി​ൽ സ​പ്ലൈ​കോ ഓ​ണം ഫെ​യ​ർ തു​ട​ങ്ങി. മ​ന്ത്രി പി.​ പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. അ​ജ​യ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ് ശി​വ​പ്ര​സാ​ദ്, സ​പ്ലൈ​കോ മേ​ഖ​ല മാ​നേ​ജ​ർ ബി. ​ജ്യോ​തി​ല​ക്ഷ്മി, കൗ​ൺ​സി​ല​ർ മി​ത്ര വി​ന്ദാ​ഭാ​യ്, കെ.​എ​സ്. സ​ലിം, കെ.​സി. ആന്‍റണി, സി​റി​യ​ക്ക് കാ​വി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ചെ​ങ്ങ​ന്നൂ​ർ: മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലു​ള്ള സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് സ്പെ​ഷ​ൽ ച​ന്ത പ്ര​വ​ർ​ത്തി​ക്കു​ം. ശ​ബ​രി ബ്രാ​ൻ​ഡു​ക​ൾ​ക്ക് കോം​ബോ ഓ​ഫ​റും പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല​ക്കു​റ​വും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ന​ല്കു​ന്നു​ണ്ട്.

പ​തി​നാ​ല് വ​രെ പ​ക​ൽ ര​ണ്ടു​മു​ത​ൽ നാ​ലു​വ​രെ ക​മ്പ​നി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പ​ത്ത് ശ​ത​മാ​നം അ​ധി​ക ഡി​സ്കൗ​ണ്ടും ന​ൽ​കും. ഹോ​ർ​ട്ടി​ക്കോ​ർ​പ്പ് സം​ഭ​രി​ച്ച പ​ച്ച​ക്ക​റി​ക​ളും ഇ​വി​ടെ വി​ൽ​പ്പ​ന​യ്ക്കാ​യി സ​ജ്ജി​ക​രി​ച്ചി​ട്ടു​ണ്ട്.

എ​ട​ത്വ: സ​പ്ലൈ​ക്കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ഓ​ണം ഫെ​യ​ര്‍ ആ​രം​ഭി​ച്ചു. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ജി. വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് രേ​ഷ്മാ ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​പ്ലൈ​ക്കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് മാ​നേ​ജ​ര്‍ ഷു​ക്കൂ​ര്‍, വി.​കെ. സേ​വ്യ​ര്‍, സു​ശീ​ല​ന്‍ സു​രേ​ഷ്, അ​ജി കോ​ശി, മ​ണി​യ​മ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഓ​ണം ഫെ​യ​റി​നോ​ട് അ​നു​ബ​ന്ധി​ച്ചു സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ള്‍ എ​ല്ലാം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ 200 ഓ​ളം ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക് വ​മ്പി​ച്ച ഡി​സ്‌​കൗ​ണ്ട് ഓ​ഫ​റു​ക​ളും. സ്‌​കീ​മു​ക​ളും ന​ല്‍​കും. ഓ​ണം ഫെ​യ​ര്‍ 14ന് ​ആ​വ​സാ​നി​ക്കും.