ത​രി​ശു ഭൂ​മി​യി​ല്‍ പൊ​ന്നു​വി​ള​യി​ച്ച് ഗൃ​ഹ​നാ​ഥ​ന്‍
Sunday, September 8, 2024 11:50 PM IST
അ​മ്പ​ല​പ്പു​ഴ: തി​രി​ശു​കി​ട​ന്ന പു​ര​യി​ട​ത്തി​ല്‍ ക​ര​നെ​ല്‍​കൃ​ഷി​യി​ല്‍ പൊ​ന്നു​വി​ള​യി​ച്ച് ഗൃ​ഹ​നാ​ഥ​ന്‍. 35 വ​ര്‍​ഷ​മാ​യി ത​രി​ശു​കി​ട​ന്ന വീ​ടി​നു ചു​റ്റു​മു​ള്ള 70 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്തി​ല്‍​ച്ചി​റ​യി​ല്‍ പി.​എ. കു​ഞ്ഞു​മോ​ന്‍ ക​ര​നെ​ല്‍​ക്കൃ​ഷി ചെ​യ്ത​ത്.

പു​ല്ലും കാ​ടും വ​ള​ര്‍​ന്ന പു​ര​യി​ടം മാ​സ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ് കൃ​ഷി​ക്കാ​യി ഒ​രു​ക്കി​യ​ത്. മൂ​ന്നു മാ​സം മു​മ്പ് മ​ണി​ര​ത്‌​ന എ​ന്ന ഇ​ള​നെ​ല്ലി​ന്‍ വി​ത്തു​വി​ത​ച്ചു. കൃ​ഷി ഓ​ഫീ​സ​ര്‍ നീ​ര​ജ​യു​ടെ ഉ​പ​ദേ​ശ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ന​ല്‍​കി. ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യാ​യ ഫാ​ര്‍​മ ക്ല​ബ്ബ് സെ​ക്ര​ട്ട​റി ഷാ​ജി ഗ്രാ​മ​ദീ​പം, ആ​ന്‍റോ മാ​ത്യു ക​ള​ത്തി​ല്‍​ത്ത​റ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​കെ​യു​ള്ള ഒ​രേ​ക്ക​റി​ലെ 70 സ​ന്‍റി​ല്‍ ഞാ​റ് വ​ള​ര്‍​ന്നു ക​തി​രി​ട്ടു. 90 ദി​വ​സം പി​ന്നി​ട്ട് വി​ള​ഞ്ഞു പാ​ക​മെ​ത്തി​യ നെ​ല്ലി​ന്‍റെ കൊ​യ്ത്ത് ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ലാ​ണു ന​ട​ന്ന​ത്.

എ​ച്ച്. സ​ലാം എം​എ​ല്‍​എ കൊ​യ്ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. സൈ​റ​സ് അ​ധ്യ​ക്ഷ​നാ​യി. സി.​എ. സ​ലിം, ശാ​ന്തി​ഭ​വ​ന്‍ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ര്‍ മാ​ത്യു ആ​ല്‍​ബി​ന്‍, ക​മാ​ല്‍ എം. ​മാ​ക്കി​യി​ല്‍, ആ​ര്‍ ര​ജി​മോ​ന്‍, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സീ​ന, സു​ധ സു​ദ​ര്‍​ശ​ന​ന്‍, ഷി​ഹാ​ബ് പോ​ള​ക്കു​ളം, കാ​വാ​ലം മാ​ധ​വ​ന്‍​കു​ട്ടി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.