കാ​പ്പാ പ്ര​തി​യെ വി​ട്ട​യ​ച്ച് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്
Sunday, June 23, 2024 5:04 AM IST
ആ​ല​പ്പു​ഴ: എ​ട്ടോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തി​നെത്തു​ട​ർ​ന്ന് കാ​പ്പ ചു​മ​ത്ത​പ്പെ​ട്ട് ത​ട​വ് അ​നു​ഭ​വി​ച്ചുവ​ന്നി​രു​ന്ന പ്ര​തി​യെ വി​ട്ട​യ​യ്ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ദി​ലീ​പ് ച​ന്ദ്ര​നെ(27)യാ​ണ് ത​ട​വി​ൽനി​ന്നു വി​ട്ട​യ​യ്ക്കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വാ​യ​ത്.

പ്ര​തി​ക്കു​വേ​ണ്ടി അ​മ്മ ന​ൽ​കി​യ ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, മ​നു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ്. അ​ഡ്വ.​ അ​ജ്മ​ൽ ക​രു​നാ​ഗ​പ്പ​ള്ളി, അ​ഡ്വ.​ ധ​നു​ഷ് ചി​റ്റൂ​ർ എ​ന്നി​വ​ർ ഹ​ർ​ജി​ക്കാ​രി​ക്ക് വേ​ണ്ടി ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. പ്ര​തി​ക്കെ​തി​രേ കാ​പ്പ ചു​മ​ത്ത​പ്പെ​ട്ട ഉ​ത്ത​ര​വ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തി​ൽ വ​ന്ന കാ​ല​താ​മ​സം വി​ശ​ദീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ദി​ലീ​പ് ച​ന്ദ്ര​നെ​തി​രാ​യ കാ​പ്പ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ കോ​ട​തി അ​യാ​ളെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു.