കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു
Monday, June 24, 2024 9:37 PM IST
കാ​യം​കു​ളം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ലാ​ബി​ൽ ര​ക്തപ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു മു​മ്പാ​യി പ​ണം അ​ട​യ്ക്ക​ണമെ​ന്നു​ള്ള ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് കാ​യം​കു​ളം നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു. ബി​ല്ല​ട​യ്ക്കു​ന്ന​ത് കാ​ഷ്വാ​ലി​റ്റി കൗ​ണ്ട​റി​ൽനി​ന്നു മാ​റ്റി ലാ​ബി​ൽത​ന്നെ ബി​ല്ല​ട​യ്ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും കാ​ഷ്വാ​ലി​റ്റി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് ഉ​ട​ന​ടി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ലാ​ബി​ൽ​ത​ന്നെ ബി​ല്ല​ട​യ്ക്കു​വാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​മെ​ന്ന് സൂ​പ്ര​ണ്ട് ഉ​റ​പ്പു ന​ൽ​കി​യ​തി​നെതു​ട​ർ​ന്ന് ഉ​പ​രോ​ധസ​മ​രം അ​വ​സാ​നി​പ്പി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് കാ​യം​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഫ്സ​ൽ പ്ലാ​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്‍റ് അ​രി​ത ബാ​ബു, സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ശാ​ഖ് പ​ത്തി​യൂ​ർ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​ദ് ഷാ​ജ​ഹാ​ൻ, സു​ജി​ത് ക​ണ്ണ​ൻ, ഹാ​ഷിം സേ​ട്ട്, ലു​ക്കു​മാ​ൻ, അ​ജി കൊ​ല്ലേ​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.